ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു.

ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയായ പെൺകുട്ടി മരിച്ചു.

തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയായ പെൺകുട്ടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയായ നിഖിതയാണ് മരിച്ചത്.

ചെമ്മീൻ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലർജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ചയാണ് പെൺകുട്ടിയെ ഭക്ഷ്യവിശബാധയെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചത്.
ആന്തരിക അവയവങ്ങള്‍ തകരാറിലാവുകയും, അതേത്തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണം.
അതേസമയം, ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മാർട്ടം റിപ്പോട്ട് പുറത്ത് വരുന്നതോടുകൂടി മരണ കാരണം വ്യക്തമാകും.