കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് പോലീസില്‍ കീഴടങ്ങിയ മാവോവാദി ചിക്കമഗളൂരുവിലെ സുരേഷിന് സർക്കാർ 10 ലക്ഷം രൂപ നൽകും.

മാവോവാദം ഉപേക്ഷിച്ചു എന്നും വാതം.

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് പോലീസില്‍ കീഴടങ്ങിയ മാവോവാദി ചിക്കമഗളൂരുവിലെ സുരേഷിന് സർക്കാർ 10 ലക്ഷം രൂപ നൽകും. മാവോവാദം ഉപേക്ഷിച്ചു എന്നും വാതം.

 

സുരേഷിന്റെ പേരില്‍ കർണാടകയില്‍ ഉണ്ടായിരുന്ന 61 കേസുകളും, കേരളത്തില്‍ ഉണ്ടായിരുന്ന ഇരുപതോളം കേസുകകളും സംസ്ഥാന സർക്കാരുകള്‍ പിൻവലിക്കാൻ ധാരണയാകാനും സാധ്യത.

 

സുരേഷ് ഇപ്പോള്‍ കണ്ണൂർ സെൻട്രല്‍ ജയിലിലാണ്.

 

കീഴടങ്ങുന്ന ഓരോ മാവോവാദിക്കുംവേണ്ടി ഒരുകോടി വീതം ചെലവാക്കിയാലും സർക്കാരിന് നഷ്ടമില്ലെന്ന്  ഒരു പോലീസ് ഓഫീസർ വെളിപ്പെടുത്തി. പശ്ചിമഘട്ടത്തില്‍ മാവോവാദികള്‍ ഇല്ലാതായാല്‍ ഈ തുക സർക്കാരിന് ലാഭിക്കാം എന്ന് അദ്ദേഹം പറയുന്നു.

 

മാവോവാദികളെ വെടിവെച്ചുകൊന്നാല്‍ അവരോട് സഹതാപം ജനിക്കുകയും കൂടുതല്‍പേർ അതില്‍ ചേരുകയും ചെയ്തേക്കാം. കീഴടങ്ങിയാല്‍ ഈ സാധ്യതകളും ഇല്ലാതാകും.