2018 ല്‍ പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ‘ലസ്റ്റ് സ്‌റ്റോറീസ്’ ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു.
ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, സോയ അക്തര്‍ എന്നീ സംവിധായകരുടെ നാല് ഷോര്‍ട്ട് ഫിലിം സെഗ്മെന്റുകള്‍ അടങ്ങിയതാണ് ചിത്രം. ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ കഥകളാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ ചിത്രം സമർപ്പിച്ചത്.
മനീഷ കൊയ്രാള, കിയാര അദ്വാനി, വിക്കി കൗശല്‍, ആകാശ് തോസര്‍, നേഹ ധൂപിയ, രാധിക ആപ്തെ, ഭൂമി പെഡ്നേക്കര്‍ തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രത്തിൽ അധികമായി ചര്‍ച്ച ചെയ്യപ്പെട്ടത് കിയാര അദ്വാനി നായികയായ ഭാഗമായിരുന്നു.
മേഘ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ കിയാര അവതരിപ്പിച്ചത്. സ്ത്രീ ലൈംഗികതയെക്കുറിച്ചും ദാമ്ബത്യ ജീവിതത്തിലെ ലൈംഗിക അസംതൃപ്തികളെക്കുറിച്ചുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.
വിക്കി കൗശല്‍ ആണ് ഭർത്താവായി അഭിനയിച്ചത്. കിയാരയുടെ കഥാപാത്രം വൈബ്രേറ്റർ ഉപയോഗിക്കുകയും ഭർത്താവിന്റെ കുടുംബത്തിന് മുന്നില്‍ വച്ച് ഓർഗാസം സംഭവിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതേക്കുറിച്ച് കൗതുകകരമായ ഒരു വെളിപ്പെടുത്തലാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഡെവലപ്‌മെന്റ് മേധാവി സോമെന്‍ മിശ്ര നടത്തിയിരിക്കുകയാണ്.
ചിത്രത്തിന് ശേഷമുള്ള കാലയളവില്‍ സെക്‌സ് ടോയ്‌സ് വില്പനയില്‍ വലിയ വര്‍ധനവുണ്ടായി. സെക്‌സ് ടോയ്‌സ് വില്‍ക്കുന്ന ഒരു സ്ഥാപനം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആളുകള്‍ ‘കിയാര അദ്വാനി വൈബ്രേറ്റര്‍’, ‘കിയാര അദ്വാനി സെക്സ് ടോയ്സ്’ എന്നിങ്ങനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും ഇവയുടെ വില്‍പ്പന 50-55 ശതമാനം വര്‍ധിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറയുന്നു.
ഈ സിനിമ ഇത്രയധികം സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.