തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ കോഴ ആരോപണത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി കേരളാ കോണ്‍ഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ്.
പി.വി അൻവറിനെ സാക്ഷിയാക്കണമെന്നും ഹഫീസ് ആവശ്യപ്പെട്ടു. കെ- റെയില്‍ പദ്ധതി അട്ടിമറിക്കാൻ 150 കോടി കൈപ്പറ്റിയെന്നായിരുന്നു പി.വി അൻവർ എം.എല്‍.എയുടെ ആരോപണം.
കെ- റെയില്‍ പദ്ധതി അട്ടിമറക്കാൻ ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്ബനികളില്‍ നിന്ന് 150 കോടി രൂപ കോയമ്ബത്തൂർ വഴി എത്തിച്ചുവെന്നായിരുന്നു ആരോപണം.