ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ.
കോണ്‍ഗ്രസ് നടത്തിയ സർവേകളില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് വോട്ടർമാരില്‍നിന്ന് ബി.ജെ.പി ഇതര പാർട്ടികള്‍ക്ക് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും കർണാടക സർക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 52,000 കോടി രൂപയോളം 2024-25 വർഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.