നടി ഹര്‍ഷികയ്ക്കും ഭര്‍ത്താവിനും നേരെ പൊതുസ്ഥലത്ത് ആക്രമണം; ചിത്രങ്ങള്‍ പുറത്തുവിട്ട് നടി

ദക്ഷിണേന്ത്യൻ നടി ഹർഷിക പൂനച്ചയ്ക്കും ഭർത്താവും നടനുമായ ഭുവൻ പൊന്നപ്പയ്ക്കുംനേരെ പൊതുസ്ഥലത്ത് വെച്ച്‌ അജ്ഞാതരുടെ ആക്രമണം. നടി പരാതി നൽകി.

 

ദക്ഷിണേന്ത്യൻ നടി ഹർഷിക പൂനച്ചയ്ക്കും ഭർത്താവും നടനുമായ ഭുവൻ പൊന്നപ്പയ്ക്കും നേരെ പൊതുസ്ഥലത്ത് വെച്ച്‌ അജ്ഞാതരുടെ ആക്രമണം. നടി പരാതി നൽകി.

ബെംഗളൂരുവിൽ ഭക്ഷണം കഴിച്ചു പുറത്തിറങ്ങി കാറില്‍ കയറിയപ്പോഴാണ് ഒരുസംഘമാളുകള്‍ കാർ തടഞ്ഞ് ആക്രമിച്ചത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നടി പങ്കുവെച്ചു. അക്രമികൾ പ്രകോപനമില്ലാതെ ആക്രമിച്ചെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും വാഹനം നശിപ്പിക്കാൻ നോക്കിയെന്നും ഹർഷിക ആരോപിക്കുന്നു.

ഈ വിഷയത്തില്‍ നടിക്കു പിന്തുണയുമായി സഹപ്രവർത്തകരും ആരാധകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രംഗത്തുവന്നത്. അക്രമികള്‍ക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു. പിയുസി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തിയത്താണ് ഹർഷിക പൂനാച്ച. മലയാളത്തില്‍ അജിത് സി ലോകേഷ് സംവിധാനം ചെയ്ത ചാർമിനാർ എന്ന സിനിമയിലും ഹർഷിക നായികയായി അഭിനയിച്ചിരുന്നു.