കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 48കാരന് ആറര വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ കോടതി.
കോട്ടയം കുറിച്ചി സ്വദേശി ഓമനക്കുട്ടനാണ് കോടതി ശിക്ഷ വിധിച്ചത്ത്.
ചങ്ങനാശ്ശേരി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. പിഴത്തുക അടക്കാത്തപക്ഷം 14 മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.
2023ല്‍ കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത് ചിങ്ങവനം പൊലീസാണ്. പി.എസ്. മനോജാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ.