മോദിയുടെ ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നുവെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ

മോദിയുടെ ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നുവെന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.

 

ന്യൂഡല്‍ഹി: മോദിയുടെ ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നുവെന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.

ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തിയെന്ന് ഭരണപക്ഷം വിപുലമായി പ്രചരിപ്പിക്കുമ്പോഴാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുന്നത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപപത്യം സമഗ്രാധിപത്യമായി മാറിക്കുണ്ടിരിക്കുന്നു എന്നാണ് അവയുടെ വിലയിരുത്തല്‍.

രണ്ടാം മോദി സര്‍ക്കാരിന്റെ ഭരണം രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് ഉടവുതട്ടിത്തുടങ്ങിയാണ്.

”എട്ടു വര്‍ഷത്തെ ഭരണംകൊണ്ട് മോദിയുടെ ബി.ജെ.പി. സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയെ കെട്ടിപ്പടുത്തത് മതനിരപേക്ഷത, ബഹുസ്വരത, മതസഹിഷ്ണുത, പൗരത്വതുല്യത എന്നീ ഉത്കൃഷ്ടാശയങ്ങളാണ്. എന്നാലിപ്പോൾ അസഹിഷ്ണുത നിറഞ്ഞ ഹിന്ദുത്വമേല്‍ക്കോയ്മയെ ആലിഗംനം ചെയ്യുകയാണ്”എന്നാണ് 2022 ഓഗസ്റ്റ് 24-ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ എഴുതിയത്. ‘ആഗോള ജനാധിപത്യം മരിക്കുന്ന മോദിയുടെ ഇന്ത്യ’ എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്.