കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്ക്കെതിരെ വ്യക്തിയധിക്ഷേപം

വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം. വടകരയിലെ കൊട്ടിക്കൊലാശത്തിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകർ അധിക്ഷേപമുയർത്തിയത്.

 

പാലക്കാട്: വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം. വടകരയിലെ കൊട്ടിക്കൊലാശത്തിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകർ അധിക്ഷേപമുയർത്തിയത്.

കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകർ അധിക്ഷേപിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെ കെ ശൈലജയ്ക്കെതിരെ കോണ്‍ഗ്രസ് പേജുകളിലൂടെ സൈബര്‍ ആക്രമണമെന്ന പരാതി നിലനില്‍ക്കുമ്ബോഴാണ് കൊട്ടിക്കലാശത്തിനിടെ വീണ്ടും അധിക്ഷേപപ്രവാഹം. വടകരയില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് കൊടി പിടിച്ചവര്‍ നടത്തിയ വ്യക്തിയധിക്ഷേപം കോണ്‍ഗ്രസിനെതിരായ ശക്തമായ ആയുധമാക്കി ഉപയോഗിക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം.

വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്ബില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജയും പ്രതികരിച്ചിരുന്നു.