കോഴിക്കോട്: വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ (63) ആണ് സൂര്യാതപമേറ്റ് മരിച്ചത്. സൂര്യാതപമേറ്റ് ഹനീഫയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്.
കല്പണിക്കാരനായ ഹനീഫ, മലപ്പുറം താമരക്കുഴിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ജോലിചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു എങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.