നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഇന്നെത്തേണ്ടിയിരുന്ന വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാവിലെ 11.50നുള്ള ഷാര്‍ജ വിമാനം, 5.45നുള്ള മസ്‌കറ്റ് വിമാനം, 6.30നുള്ള ബഹ്‌റൈന്‍ വിമാനം എന്നിവയാണ് റദ്ദാക്കിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസ് മുടങ്ങാന്‍ കാരണം എന്നാണ് സൂചന. ഷാര്‍ജ, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള നൂറു കണക്കിന് യാത്രക്കാർക്ക് മുടങ്ങിയിരിക്കുന്നത്.
നെടുമ്ബാശേരി കണ്ണൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള മൂന്നും സര്‍വീസുകളാണ് റദ്ദാക്കിയത്. നെടുമ്ബാശേരിയില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരില്‍ നിന്നുള്ള അബുദാബി, ഷാര്‍ജ, മസ്‌കറ്റ് വമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് യുഎഇ ലേക്കുള്ള സര്‍വീസുകളും റദ്ദാക്കി.