തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ടുപോയി എന്ന പഴഞ്ചൊല്ലിന്റെ അവസ്ഥയിലാണ് കേരളത്തിലെ ബിജെപി പാർട്ടി… തൃശ്ശൂരിൽ നിന്നും ലോകസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന ചലച്ചിത്രതാരം സുരേഷ് ഗോപി നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമാകും എന്ന കാര്യത്തിൽ ആർക്കും വലിയ സംശയം ഉണ്ടായിരുന്നില്ല…. എന്നാൽ ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ സംഗതി ആകെ മാറിമറിയുന്ന സ്ഥിതി വന്നു…. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പോലും അല്ലാതിരുന്ന കോട്ടയംകാരൻ ബിജെപിയുടെ ഒരു ഭാരവാഹിയായ ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിൽ അംഗമാകുന്ന സ്ഥിതിയുണ്ടായി… കേരളത്തിലെ
ബിജെപി നേതാക്കളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയാണ് ജോർജ് കുര്യൻറെ മന്ത്രി പദവി
ബിജെപിയിൽ നേരത്തെ മുതൽ പ്രവർത്തിച്ചിരുന്ന ആളും ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ആണ് ജോർജ് കുര്യൻ…. മുൻപ് ന്യൂനപക്ഷ ദേശീയ കമ്മീഷന്റെ വൈസ് ചെയർമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്…. കേരളത്തിലെ ന്യൂനപക്ഷമോർച്ച സംഘടനയുടെ പ്രസിഡണ്ടും ആണ് മന്ത്രിയായ ജോർജ് കുര്യൻ… എന്നാൽ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ട പ്രാധാന്യം ഉള്ള ഒരു നേതാവാണ് ജോർജ് കുര്യൻ എന്ന് പാർട്ടിയിലെ ആരും കരുതുന്നില്ല….. പാർട്ടിയിലെ ഔദ്യോഗിക നേതൃത്വവും എതിർ വിഭാഗവും ജോർജു കുര്യൻറെ മന്ത്രി പദവിയിൽ പ്രതിഷേധിക്കുന്നവരാണ് എന്നാണ് അറിയുന്നത്
നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയിൽ കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് പുറമേ ജോർജ് കുര്യൻ കൂടി മന്ത്രി ആകുമ്പോൾ പാർട്ടിയുടെ കേരള ഘടകത്തിൽ അത് വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്… പ്രധാനമന്ത്രി തന്നെ നേരിട്ട് ക്ഷണിച്ചിട്ട് ഡൽഹിയിൽ എത്തി എന്ന് പറഞ്ഞ ശോഭ സുരേന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല…. കഴിഞ്ഞ മന്ത്രിസ
ഭയിൽ അംഗമായിരുന്ന വി മുരളീധരനും പുറത്തായിരിക്കുകയാണ്….. കേരളത്തിലെ ബിജെപി പ്രസിഡൻറ് ആയ കെ സുരേന്ദ്രൻ എന്തെങ്കിലും പദവി ആഗ്രഹിച്ചു കൊണ്ടാണ് ഡൽഹിയിൽ എത്തിയത്…. മറ്റു പല നേതാക്കളും ഇതേ പ്രതീക്ഷയോടുകൂടി സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ചു ഡൽഹിയിൽ എത്തിയിട്ടുണ്ട്… ഇത്തരത്തിലുള്ള മുതിർന്ന ഒരു നേതാവിനെയും പരിഗണിക്കാതെ ജോർജ് കുര്യനെ മന്ത്രിയാക്കുന്നതിൽ കടുത്ത അമർഷമാണ് കേരള നേതാക്കൾക്ക് ഉള്ളത്
കേരളത്തിലെ ക്രിസ്തീയ വിശ്വാസികൾ അടക്കം ന്യൂനപക്ഷ സമുദായങ്ങൾ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ അനുകൂല നിലപാട് എടുത്തു എന്നും അതാണ് തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലത്തിലും വോട്ട് ശതമാനത്തിൽ വർദ്ധനവ് ഉണ്ടാക്കിയത് എന്നും ബിജെപി കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നുണ്ട്…. കേരളത്തിലെ ക്രിസ്തീയ സഭയുടെ പിന്തുണ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സുരേഷ് ഗോപിക്ക് ഒപ്പം പാർലമെൻറ് അംഗമല്ലാത്ത ഒരാളെ മന്ത്രിസഭയിൽ മോദി ഉൾപ്പെടുത്തിയിരിക്കുന്നത്
എന്നാൽ ക്രിസ്തീയ സമുദായ അംഗമായ ജോർജ് കുര്യൻറെ മന്ത്രി പദവി കേരളത്തിലെ മറ്റു മത ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുവാൻ വഴിയൊരുക്കും എന്ന പരാതി ഉയരുന്നുണ്ട്… പാർട്ടിക്കുവേണ്ടി ജീവിതകാലം മുഴുവൻ പ്രയത്നിച്ച പല നേതാക്കളെയും തഴഞ്ഞുകൊണ്ടാണ് ക്രിസ്ത്യാനി എന്ന ഒരു പരിഗണന മാത്രം വച്ചുകൊണ്ട് ജോർജ് കുര്യനെ മന്ത്രിയാക്കിയത് എന്ന പരാതിയും ബിജെപി നേതാക്കൾ ഉയർത്തുന്നുണ്ട്
തൃശ്ശൂരിൽ നിന്നും വിജയിച്ചു വന്ന സുരേഷ് ഗോപി മന്ത്രി ആകണം എന്ന് കേരളത്തിലെ മുഴുവൻ ജനങ്ങളും ആഗ്രഹിച്ചിട്ടുള്ളതാണ്… സുരേഷ് ഗോപി ചലച്ചിത്രതാരം എന്നതിന് ഉപരിയായി ഒരു മാതൃക രാഷ്ട്രീയ നേതാവിനെ പ്രവർത്തന ശൈലിയിലൂടെ ജന മനസ്സുകളിൽ കടന്നു കയറുകയാണ് ചെയ്തത്…. ഈ ജനകീയ അംഗീകാരം മന്ത്രി പദവി ലഭിച്ചതിലൂടെ കൂടുതൽ ശോഭയുള്ളതായി മാറും എന്ന കാര്യത്തിൽ തർക്കമില്ല….. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം ബിജെപിയിലെ മുഴുവൻ നേതാക്കളും ഒരു മനസ്സോടെ അംഗീകരിക്കുന്നുണ്ട് …എന്നാൽ അതിനൊപ്പം മന്ത്രി പദവിയിൽ എത്തിയ ജോർജു കുര്യൻറെ സ്ഥിതി അതല്ല… വെറും ജാതി നോക്കിയുള്ള പരിഗണന അർഹതയില്ലാത്ത ആളിലേക്ക് എത്തി എന്ന രീതിയിലാണ് കേരള ബിജെപി നേതാക്കൾ ഈ മന്ത്രി പദവിയെ വിലയിരുത്തുന്നത്… അതുകൊണ്ടുതന്നെ ജോർജ് കുര്യൻറെ കേന്ദ്രമന്ത്രി പദവി കേരളത്തിൽ ബിജെപി എന്ന പാർട്ടിക്ക് ഗുണം ഉണ്ടാക്കുന്നതിനു പകരം വലിയ ദോഷവും പ്രതിസന്ധിയും ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല…. പാർട്ടി പ്രസിഡൻറ് സുരേന്ദ്രന്റെയും മുൻമന്ത്രി മുരളീധരന്റെയും നേതൃത്വത്തിൽ ഈ നീക്കത്തിനെതിരായ പ്രതിഷേധം ഇപ്പോൾ തന്നെ ഉയർത്തിയതായി അറിയുന്നുണ്ട്