കുവൈറ്റ് തീപിടുത്തം കെട്ടിടമുടമ കോടീശ്വരൻ കുടുങ്ങുമോ…..

വൻ ദുരന്തം ഉണ്ടാക്കിയ കെട്ടിടം ഉടമയെ പറ്റി മാധ്യമങ്ങൾ മിണ്ടുന്നില്ല....

     കുവൈറ്റിലെ ഒരു കമ്പനിയുടെ ലേബർ ക്യാമ്പിൽ ഉണ്ടായ വൻ അഗ്നിബാധയിൽ 49 പേരാണ് മരണമടഞ്ഞത്…. ഇതിൽ 12 പേർ മലയാളികളാണ്…. ഏതാണ്ട് 195 ഓളം തൊഴിലാളികൾ താമസിച്ചിരുന്ന ആറു നില കെട്ടിടത്തിന്റെ അടിയിലെത്തെ നിലയിൽ നിന്നും ആണ് അഗ്നിബാധഉണ്ടായത്…. കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനിയുടെ തൊഴിലാളികളെ പാർപ്പിച്ചിരുന്ന കെട്ടിട സമുച്ചയത്തിലാണ് അഗ്നിബാധ ഉണ്ടായത്… ഈ കമ്പനിയുടെ ഉടമ മലയാളിയായ കെ ജി എബ്രഹാം എന്ന കോടീശ്വരനാണ്….. കെട്ടിടത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്യുന്നതിന് കുവൈറ്റ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിലാണ് എന്നാണ് അറിയുന്നത്…

ഇത്രയും വലിയ ഭീകരമായ ദുരന്തം ഉണ്ടാവുകയും 12ലധികം മലയാളികൾ മരണമടയുകയും ചെയ്ത ദാരുണ സംഭവം റിപ്പോർട്ട് ചെയ്ത മലയാളത്തിലെ അച്ചടി ദൃശ്യ മാധ്യമങ്ങളിൽ ഒന്നുപോലും ഈ കെട്ടിടത്തിന്റെ ഉടമയുടെ പേര് അല്ലെങ്കിൽ മറ്റു വിവരങ്ങൾ വെളിപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്…. കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പ

നിയായ എൻ ബി ടി സി എന്ന സ്ഥാപനത്തിൻറെ ലേബർ ക്യാമ്പിലാണ് അഗ്നിബാധ ഉണ്ടായത്…. ഈ ക്യാമ്പും കമ്പനിയും ഒക്കെ നടത്തി വന്നത് മലയാളിയായ കെ ജി എബ്രഹാം എന്ന കോടീശ്വരനാണ് …കേരളത്തിലും ഇദ്ദേഹത്തിന് വൻകിട സ്ഥാപനങ്ങൾ സ്വന്തമായി ഉണ്ട്… കൊച്ചിയിലെ വലിയ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ യുടെ ഉടമയാണ് ഈ പറയുന്ന എബ്രഹാം

കോടീശ്വരനും വലിയ വ്യവസായിയും എന്നതിലുപരി പലപ്പോഴും പൊതുരംഗത്ത് വിവാദങ്ങളിൽ പെട്ടിട്ടുള്ള ഒരു കഥാപാത്രം കൂടിയാണ് കെജി എബ്രഹാം… വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി യു കുരുവിള യുടെ മക്കളുടെ വകവസ്തു വാങ്ങുന്നതിന് കരാർ വച്ചത് എബ്രഹാം ആയിരുന്നു… എന്നാൽ എബ്രഹാമിന് നൽകാൻ തീരുമാനിച്ച വസ്തു മന്ത്രിയുടെ മക്കളുടെ ഉടമസ്ഥതയിൽ ഉള്ളതല്ല എന്നും പുറമ്പോക്ക് ഭൂമി എന്നും തിരിച്ചറിഞ്ഞതോടുകൂടി കെജി എബ്രഹാം ഇടപാടിൽ നിന്നും ഒഴിഞ്ഞു… എന്നാൽ വസ്തു കച്ചവടത്തിന് എബ്രഹാം ഏഴു കോടി രൂപ മന്ത്രിയുടെ മക്കൾക്ക് നൽകിയിരുന്നു… ഈ തുക തിരിച്ച് നൽകാതെ വന്നപ്പോൾ വലിയ പരാതിയായി മാറുകയും ഒടുവിൽ അന്വേഷണ റിപ്പോർട്ട് മന്ത്രിയുടെ മക്കൾക്ക് എതിരാവുകയും ചെയ്തപ്പോൾ മന്ത്രിയായ കുരുവിള രാജിവെക്കുന്ന സ്ഥി

തിയും ഉണ്ടായി… ആ കാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ആളാണ് ഇപ്പോഴത്തെ കഥാപാത്രം എബ്രഹാം സമീപകാലത്ത് ഏറെ പ്രചാരത്തോട് പുറത്തുവന്ന ആടുജീവിതം സിനിമ നിർമ്മിച്ചതും കെജി എബ്രഹാം ആയിരുന്നു… 15 വർഷം എടുത്താണ് ഈ സിനിമ പൂർത്തിയാക്കിയത്… വലിയ മുതൽമുടക്കാണ് ഈ സിനിമയ്ക്ക് വേണ്ടി എബ്രഹാം നടത്തിയത്

കുവൈറ്റിൽ ഇപ്പോൾ ഉണ്ടായ മഹാദുരന്തം 12 മലയാളികളുടെ ജീവൻ നഷ്ടപ്പെടുത്തി ഇതിന്റെ പേരിൽ കുവൈറ്റ് ഭരണകൂടം എബ്രഹാമിനെ അറസ്റ്റ് ചെയ്യുന്നതിന് ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ഇത് തടയുന്നതിന് ബാഹ്യ ഇടപെടലുകൾ വളരെ വലിയ ഉയരങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ…. ശതകോടീശ്വരന്മാരുടെ പട്ടികയിൽ പെട്ട പ്രമുഖരായ വമ്പൻ മുതലാളിമാർ ആയ മലയാളികൾ എബ്രഹാമിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്…. കുവൈറ്റ് ഭരണകൂടത്തെ സ്വാധീനിച്ചുകൊണ്ട് അറസ്റ്റ് ഒഴിവാക്കുവാനും മറ്റു നിയമ നടപടികൾ തുടരുന്നതിനുള്ള സാഹചര്യം ഒരുക്കാനും ഉള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്… കേന്ദ്ര വിദേശകാര്യ മന്ത്രിയും ഈ കാര്യത്തിൽ ഇടപെട്ടിട്ടുള്ളതായി അറിയുന്നുണ്ട്

കേരളത്തിൽ 2018 മഹാപ്രളയം ഉണ്ടായ ശേഷം ദുരിത അനുഭവിക്കുന്നവർക്ക് സഹായമായി മുഖ്യമന്ത്രി ദുരിതാശ്വാസ നിധി ഒരുക്കിയപ്പോൾ അതിലേക്ക് വലിയ തുക സംഭാവന നൽകിയ എബ്രഹാം പിന്നീട് ഈ കാര്യത്തിൽ വലിയ വിമർശനവുമായി രംഗത്തുവന്നിരുന്നു …. ദുരിതാശ്വാസ നിധിയിലെ തുക യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ല എന്നും ഭരണകക്ഷി നേതാക്കൾ നടത്തുന്നു എന്നും ഉള്ള വിമർശനങ്ങൾ ആണ് എബ്രഹാം അന്ന് നടത്തിയത്…. ഇത് വലിയ വാർത്തയായി പുറത്തുവരികയും ചെയ്തിരുന്നു

കുവൈറ്റ് അധിനിബാധയിൽ മരണമടഞ്ഞ 12 മലയാളികളുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്ന വലിയ നഷ്ടത്തിന് ആര് പരിഹാരം ഉണ്ടാക്കും എന്ന കാര്യത്തിൽ ഉത്തരമില്ല… മലയാളിയായ വമ്പൻ കോടീശ്വരൻ ആണ് ഈ ദുരന്തം ഉണ്ടാകുന്നതിന് വഴിയൊരുക്കിയത് എന്ന പരാതി കുവൈറ്റ് ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്… ലേബർ ക്യാമ്പിൽ താമസിക്കാൻ കഴിയുന്ന ആൾക്കാരുടെ എത്രയോ ഇരട്ടി ആൾക്കാരെ അവിടെ പാർപ്പിച്ചു എന്ന് ഭരണകൂടം കണ്ടെത്തിയിട്ടുണ്ട് …ഇതിൻറെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉടമയായ എബ്രഹാമിനെതിരെ അറസ്റ്റ് നടപടികൾക്ക് കുവൈറ്റ് ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്….

പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിരണം സ്വദേശിയാണ് വിവാദ മുതലാളിയായ കെ ജി എബ്രഹാം എന്ന വ്യവസായി ഈ മഹാദുരന്തത്തിൽ എബ്രഹാമിന്റെ പങ്ക് കുവൈറ്റ് ഭരണകൂടം തുറന്നു പറഞ്ഞിട്ടും മലയാളത്തിലെ മാധ്യമങ്ങൾ ഈ മഹാദുരന്തത്തിന് വഴിയൊരുക്കിയ കുത്തക മുതലാളിയുടെ പേര് പോലും പുറത്തുവിടാതെ സംരക്ഷിക്കുന്നത് മറ്റു ചില കാരണങ്ങളുടെ പേരിൽ ആയിരിക്കാം…. ഏതായാലും കേരളത്തിലെ പോലെയോ അല്ലെങ്കിൽ ഇന്ത്യയിലെ പോലെയോ ജനാധിപത്യ സർക്കാരുകൾ അല്ലാത്തതിനാൽ കുവൈറ്റ് ഭരണകൂടത്തിന്റെ അറസ്റ്റ് ഉത്തരവുകൾ നടപ്പിൽ വരാനാണ് സാധ്യത…. അതിന് തടയിടാൻ നടത്തുന്ന ശ്രമങ്ങൾ ഫലിക്കാൻ സാധ്യതയില്ല എന്ന് വിശ്വസിക്കാവുന്നതാണ് കുവൈറ്റിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ