കോട്ടയം: രണ്ടുദിവസമായി കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായില്‍ കെ.രാജേഷ് തിരിച്ചെത്തി.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച രാവിലെ രാജേഷ് മടങ്ങിയെത്തിയത്. മാറിനിന്നത് മാനസിക സമ്മർദം മൂലമാണെന്നാണ് എസ്.ഐയുടെ മൊഴി.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കാണെന്ന് പറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് മടങ്ങിയതായിരുന്നു.
രാത്രി വൈകിയും വീട്ടിലെത്താഞ്ഞതോടെ ബന്ധുക്കള്‍ അയർക്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.