തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിൻ്റെ അധ്യക്ഷനായി സാമുവല്‍ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയെ തിരഞ്ഞെടുത്തു.
സഭയുടെ ചെന്നൈ ആർച്ച് ബിഷപ്പാണ് തെയോഫിലോസ്.തിങ്കളാഴ്ച സഭാ ആസ്ഥാനത്ത് ചേർന്ന സിനഡില്‍ ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.
ബിലീവേഴ്സ് സഭയുടെ സ്ഥാപകൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ചതിനെ തുടർന്നാണ് സാമുവല്‍ മാര്‍ തെയോഫിലോസിനെ തിരഞ്ഞെടുത്തത്. ജൂണ്‍ 22-ന് ആയിരിക്കും സ്ഥാനാരോഹണം.