ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം പിമാരുടെ സത്യപ്രതിജ്ഞ മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം പിയായ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുന്നത്.
പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് രാഷ്ട്രപതിയുടെ മുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കറുടെ ചുമതലകള്‍ നിർവഹിക്കുന്നത് കൊടിക്കുന്നില്‍ ആയിരിക്കും.