ബെംഗളൂരു: വനമേഖലയിലേക്ക് കാട്ടാനകള്‍ക്ക് സുഖമായി കടക്കാനായി എലഫൻ്റ് ഓവർപാസ് തുറന്നു നൽകി കർണാടക.
കർണാടകത്തിലെ ആദ്യ എലഫൻ്റ് ഓവർപാസ് ആണ് ബന്നേർഗട്ട ദേശീയോദ്യാനത്തില്‍നിന്ന് സാവൻദുർഗ വനമേഖലയിലേക്ക് കാട്ടാനകള്‍ക്ക് കടക്കാനായി തുറന്നിരിക്കുന്നത്.
40 മീറ്റർ വീതിയും 45 മീറ്റർ നീളവുമുള്ള ഓവർപാസിന് മുകളിലൂടെ ആനകള്‍ക്ക് സ്വൈര്യവിഹാരം നടത്താം. വാഹന ഗതാഗതത്തിനുള്ള സൗകര്യം ദേശീയപാതാ അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഓവർപാസ് തുറന്നതോടെ ആനകള്‍ക്ക് ഇനി റോഡ് മുറിച്ചുകടക്കാതെ മറുവശത്ത് എത്താനാകും. കാട്ടാനകളുടം സഞ്ചാരം മൂലം വാഹന ഗതാഗതം തടസ്സപ്പെടുകയുമില്ല. ഓവർപാസിനെ ഹരിതാഭമാക്കാനായി മരത്തൈകളും വനം വകുപ്പ് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതേസമയം ഓവർപാസിന് മുകളിലൂടെ കടന്നുപോകുന്ന കാട്ടാനകളുടെ കണക്കെടുക്കാൻ നിലവില്‍ വനം വകുപ്പിന് ആലോചനയില്ല. പതിവായി മൂന്നു ആനകളുടെ കൂട്ടം ഇതുവഴി സൈര്യവിഹാരം നടത്താറുണ്ടെന്ന് വനം വകുപ്പ് പറഞ്ഞു.