മാസപ്പടിക്കേസിൽ കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

സി.എം.ആർ.എല്‍- എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്.

 

കൊച്ചി: സി.എം.ആർ.എല്‍- എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്.

ഹൈക്കോടതിയില്‍ മാത്യു കുഴല്‍നാടൻ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു.

മാത്യു കുഴല്‍നാടന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി, മകള്‍ വീണ വിജയൻ, സി.എം.ആർ.എല്‍. അടക്കമുള്ള എല്ലാ എതിർകക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.