2024-ല്‍ ഇന്ത്യൻ സിനിമയില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങിയ നടി ദീപികാ പദുക്കോണ്‍

ആലിയാ ഭട്ട്, കങ്കണ റണൗട്ട്, പ്രിയങ്കാ ചോപ്ര, ഐശ്വര്യാ റായ് എന്നിവരെ പിന്തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിച്ചത്.

2024-ല്‍ ഇന്ത്യൻ സിനിമയില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങിയ നടി ദീപികാ പദുക്കോണ്‍. ആലിയാ ഭട്ട്, കങ്കണ റണൗട്ട്, പ്രിയങ്കാ ചോപ്ര, ഐശ്വര്യാ റായ് എന്നിവരെ പിന്തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള നടിമാർ ആരുംതന്നെയില്ല.

15 മുതല്‍ 30 കോടി രൂപവരെയാണ് ഒരു സിനിമയ്ക്ക് ദീപികയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. പട്ടികയില്‍ രണ്ടാമത് കങ്കണയാണ്.എംപി കൂടിയായ കങ്കണയുടെ പ്രതിഫലം 15 മുതല്‍ 27 കോടിവരെയാണ്. മൂന്നാം സ്ഥാനത്തുള്ള പ്രിയങ്കാ ചോപ്രയുടെ പ്രതിഫലം 15 മുതല്‍ 25 കോടി വരെയാണ്. പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത് കത്രീന കൈഫും ആലിയാ ഭട്ടുമാണ്. കത്രീന കൈഫ് ഒരു സിനിമയ്ക്ക് 25 കോടി പ്രതിഫലമായി വാങ്ങുമ്ബോള്‍ ആലിയയുടേത് 20 കോടിയാണ് വാങ്ങുന്നത്.