തെലങ്കാനയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തോക്കു കൊണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് എസ്.ഐ

തെലങ്കാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍.

 

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍.

ജയശങ്കർ ഭൂപാലപ്പള്ളി ജില്ലയിലെ കാളേശ്വരം പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.വി.എസ്. ഭവാനിസെൻ ഗൗഡാണ് അറസ്റ്റിലായത്. ഇതോടെ ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. അറസ്റ്റ് ചെയ്ത ഗൗഡിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ജൂണ്‍ 15 ന് കാളേശ്വരം പദ്ധതിയുടെ ലക്ഷ്മി പമ്ബ് ഹൗസിന് സമീപമുള്ള പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തില്‍ വെച്ചാണ് വനിതാ കോണ്‍സ്റ്റബിള്‍(42) ബലാത്സംഗത്തിനിരയായത്.ബലാത്സംഗം ചെയ്യുന്നതിനായി പൊലീസ് ഉദ്യോഗസ്ഥൻ തൻ്റെ റിവോള്‍വർ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയതായി ഇര വെളിപ്പെടുത്തി. സംഭവം വെളിപ്പെടുത്തിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുന്ന് ഗൗഡ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതിന് പിന്നാലെ മറ്റ് മൂന്ന് വനിതാ പൊലീസുകാരെയും ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തലുകൾ വരുകയും ചെയ്തു.