വിവരമുള്ള മലയാളിയുടെ വിവരക്കേടുകൾ

തട്ടിപ്പുകാരെ കടന്നുവര പണം കളയാൻ ഞങ്ങൾ റെഡി

 

വലിയ വിവരവും വിദ്യാഭ്യാസവും ഒക്കെ ഉണ്ടെന്ന് അഭിമാനിക്കുന്ന മലയാളിയുടെ ഗതികേട് യഥാർത്ഥത്തിൽ പുറത്തു പറയുന്നില്ല. എല്ലാത്തരത്തിലും ഉള്ള സാമ്പത്തിക തട്ടിപ്പുകൾ അരങ്ങേറുന്നത് മലയാളികളുടെ സ്വന്തം നാട്ടിലാണ്. ഏറ്റവും ഒടുവിൽ വളരെ ആസൂത്രിതമായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് സുഗമമായി നടത്തുന്ന സംഘങ്ങൾ കേരളത്തെ ഉന്നം വെച്ചുകൊണ്ട് പ്രവർത്തിക്കുന്നു എന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത് കഴിഞ്ഞ മേയ് മാസത്തിൽ മാത്രം കേരളത്തിലെ മലയാളികളുടെ അക്കൗണ്ടുകളിൽ നിന്നും നഷ്ടപ്പെട്ടത് 181 കോടി രൂപയാണ് ഇത്തരം പണം നഷ്ടപ്പെടലിന്റെ പേരിൽ വിവരമറിഞ്ഞ് ഉടമസ്ഥർ പരാതി സമർപ്പിക്കാറുണ്ടെങ്കിലും മെയ് മാസത്തിലെ കോടിക്കണക്കിന് രൂപയുടെ നഷ്ടപ്പെടലിൽ ആകെ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് ഒന്നേകാൽ കോടി രൂപ മാത്രമാണ് ബാക്കി തുക നഷ്ടപ്പെട്ടത് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ പോലീസും സൈബർ സെല്ലും നടത്തിക്കൊണ്ടിരിക്കുകയാണ്

പുതിയ പുതിയ തട്ടിപ്പിന്റെ മേഖലകൾ കണ്ടെത്തുന്നതിന് ഈ രംഗത്തുള്ളവർ നിരന്തരം പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു കേരളത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന സാമ്പത്തിക തട്ടിപ്പുകൾ സ്വകാര്യ പണമടപാട് സംഘങ്ങളുടെ ഭാഗത്തുനിന്നും ആണ് വിവിധ ധനകാര്യ കമ്പനികൾ തുടങ്ങുകയും നാട്ടുകാരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വലിയ പലിശയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു നേടിയെടുക്കുകയും ഏതെങ്കിലും ഒരു സുപ്രഭാതത്തിൽ ധനകാര്യ സ്ഥാപന ഉടമകൾ ഓഫീസും പൂട്ടി മുങ്ങുകയും ചെയ്യുന്ന ഏർപ്പാടാണ് കണ്ടുവരുന്നത് പണം നഷ്ടപ്പെട്ട നിക്ഷേപകർ ഒടുവിൽ പരാതിയുമായി പോലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങുന്നു

സമീപകാലത്തായി സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് ഓൺലൈൻ സംവിധാനത്തിലൂടെ ആണ് ഫെയ്സ്ബുക്ക് യൂട്യൂബ് ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമ ഇടങ്ങളിൽകൂടി വലിയ സാമ്പത്തിക ആനുകൂല്യങ്ങളും മറ്റും വാഗ്ദാനം ചെയ്യുന്ന പരസ്യ പ്രചരണം നടത്തുകയും ഇത് കണ്ട് ബന്ധപ്പെടുകയും ചെയ്യുന്ന ആൾക്കാരുടെ അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർത്തിയെടുക്കുകയും ഈ സൗകര്യം ഉപയോഗപ്പെടുത്തി ഉടമസ്ഥർ അറിയാതെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും വലിയ തുകകൾ തട്ടിയെടുക്കുകയും ചെയ്യുന്ന ഏർപ്പാടാണ് നടന്നുവരുന്നത്

2023 ഡിസംബർ മാസം മുതൽ 2024 മെയ് മാസം വരെ സംസ്ഥാനത്ത് പോലീസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ പ്രകാരം നിരവധി കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഓൺലൈൻ ഇടപാടിലൂടെ കേരളീയരായ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത് 2023 ഡിസംബർ മാസത്തിൽ 54 കോടി രൂപ അക്കൗണ്ടുകളിൽ നിന്നും നഷ്ടപ്പെട്ടു ഇതിൽ പോലീസ് ഇടപെടലിലൂടെ തിരികെ പിടിക്കാൻ കഴിഞ്ഞത് വെറും 73 ലക്ഷം രൂപ മാത്രമാണ് 2024 ജനുവരി മാസത്തിൽ പലർക്കായി 33 കോടി രൂപ നഷ്ടപ്പെട്ടു ഇതിൽ 85 ലക്ഷം രൂപ തിരികെ പിടിക്കാൻ കഴിഞ്ഞു ഫെബ്രുവരി മാസത്തിൽ നഷ്ടമായത് 127 കോടി രൂപയാണ് ഇതിൽ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു കോടിയോളം രൂപ മാത്രമാണ് ഇതുവരെ തിരികെ പിടിക്കാൻ കഴിഞ്ഞത് മാർച്ച് മാസത്തിൽ ആകട്ടെ 86 കോടി രൂപ നിക്ഷേപകർക്ക് നഷ്ടപ്പെട്ടു എല്ലാ കണക്കുകളും നടക്കുന്ന സംഭവങ്ങളാണ് ഏപ്രിൽ മാസത്തിൽ ഉണ്ടായത് 136 കോടി രൂപയാണ് ഓൺലൈനിൽ തട്ടിപ്പുകാർ കേരളത്തിൽ നിന്നും തട്ടിക്കൊണ്ടു പോയത് മാസത്തിൽ ഈ പരിധിയും കടന്നു ഇതുവരെ 181 കോടി രൂപ കേരളത്തിൽ നിന്നും തട്ടിയെടുക്കപ്പെട്ടു

വിദേശരാജ്യങ്ങളിൽ ഉള്ള ചില സാങ്കേതിക പരിജ്ഞാനം ഉള്ള ആൾക്കാരും അന്യസംസ്ഥാനത്ത് പ്രത്യേകിച്ചും ബോംബെ ബാംഗ്ലൂർ ഡൽഹി തുടങ്ങിയ നഗരങ്ങൾക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുമാണ് ഇത്തരത്തിൽ കേരളത്തിൽ കണ്ണുറപ്പിച്ചുകൊണ്ട് ഓൺലൈൻ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത് വിവരസാങ്കേതിക വിദ്യയുടെ അത്ഭുതകരമായ വളർച്ചയുടെ ഒരു ഭാഗമാണ് ഈ തട്ടിപ്പിന് വഴിയൊരുക്കുന്നത് ഈ തട്ടിപ്പ് സംഘങ്ങൾ കൂടുതലായും കമ്പ്യൂട്ടറും മൊബൈൽ ഫോണുകളും സിംകാർഡുകളും ഉപയോഗിച്ച് ആണ് സാമ്പത്തിക തട്ടിപ്പ് തുടർന്നുവരുന്നത് അടുത്തിടയ്ക്ക് ബാംഗ്ലൂരിൽ പിടിക്കപ്പെട്ട ഓൺലൈൻ തട്ടിപ്പുകാരൻ ഉപയോഗിച്ചിരുന്നത് നൂറുകണക്കിന് മൊബൈൽ ഫോണുകളും അത്രതന്നെ മൊബൈൽ കണക്ഷൻ നൽകുന്ന സിംകാർഡുകളും ആയിരുന്നു

വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സംഘങ്ങളും കേരളം ലക്ഷ്യമാക്കി തട്ടിപ്പ് നടത്തുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട് എന്നാൽ ഇതിനെല്ലാം കേരളം മാതൃകയായി മാറുന്നത് എന്തുകൊണ്ട് എന്ന കാര്യത്തിൽ വിശദമായ പഠനം നടത്തേണ്ടതുണ്ട് സാമ്പത്തികമായ വിവിധതരത്തിലുള്ള തട്ടിപ്പുകളും ആയി നടക്കുന്ന സംഘങ്ങൾ എന്തുകൊണ്ടാണ് തുടക്കത്തിൽ തന്നെ കേരളത്തെ ലക്ഷ്യം വയ്ക്കുന്നത് വിവരവും വലിയ വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും ഒക്കെ ഉണ്ട് എന്ന് അഭിമാനിക്കുന്ന മലയാളികൾ തന്നെ ഓരോ തട്ടിപ്പ് സംഘത്തിൻറെ യും വലയിൽ വീഴാൻ കാത്തുനിൽക്കുന്നു എന്നതാണ് വാസ്തവം എന്നുവെച്ചാൽ 10 കിട്ടും എന്ന് ആരു പറഞ്ഞാലും അതിൻറെ പിറകെ പാഞ്ഞു പോകാനും ഒടുവിൽ അവരുടെ വലയിൽ വീണ ഉള്ള പണവും നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാക്കാനും മലയാളിക്ക് മടിയില്ല

കേരളത്തിൽ തന്നെ തദ്ദേശീയരായസ്വകാര്യ പണമിടപാട് കാരും വലിയ പലിശ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ബാങ്കുകാരും നിരന്തരം പൊതുജനങ്ങളെ വഞ്ചിച്ചു നൂറുകണക്കിന് കോടി തട്ടിയെടുക്കുന്ന വാർത്തകൾ പലതവണ വന്നുകഴിഞ്ഞതാണ് ഓരോരോ പുതിയ വാഗ്ദാനങ്ങളുമായി ആൾക്കാരെ വലയിൽ വീഴിക്കാൻ കേരളീയരായ പണമിടപാടുകാർ മുന്നോട്ടുവരുന്നുണ്ട് അവരുടെ ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളിൽ പെട്ടു കൊണ്ട് ഉള്ള പണം അവൻറെ കയ്യിൽ കൊടുക്കാൻ മലയാളിക്ക് ഒരു മടിയും ഇല്ല എത്ര സ്വകാര്യ പണമിടപാട് സംഘങ്ങളാണ് ജനങ്ങളെ വഞ്ചിച്ചത്

ഇപ്പോൾ ഏറെ പ്രസക്തമായി നിൽക്കുന്നത് ഓൺലൈൻ തട്ടിപ്പുകളാണ് വിവരസാങ്കേതിക വിദ്യാരംഗത്ത് ആധുനികമായ പുതിയ പുതിയ സംവിധാനങ്ങളും മറ്റും ആർക്കും ലഭ്യമാകുന്നതിന്റെ പേരിൽ ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് കൂടുതൽ കൂടുതൽ സൗകര്യം ലഭ്യമാകുന്നുണ്ട് അധികൃതർ പറയുന്ന അഭിപ്രായ പ്രകാരം ആണെങ്കിൽ ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്തുന്നത് വരെ വലിയ ബുദ്ധിമുട്ടുള്ള ഏർപ്പാടുകളാണ് ഓൺലൈൻ തട്ടിപ്പുകൾ ആരു നടത്തി എവിടെ നിന്നുകൊണ്ട് നടത്തി എന്നതൊക്കെ കണ്ടുപിടിക്കാൻ തന്നെ കഴിയാത്ത വിധത്തിലുള്ള വിദഗ്ധമായ ഏർപ്പാടുകൾ ആണ് ഈ ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ദിവസം ബാംഗ്ലൂരിൽ തങ്ങി തട്ടിപ്പ് നടത്തുന്ന സംഘം അടുത്തദിവസം ഡൽഹിയിൽ ഇരുന്നായിരിക്കും ഓൺലൈനിൽ തട്ടിപ്പുകൾ നടത്തുക മറ്റൊരു ദിവസം ഏതെങ്കിലും വിദേശത്ത് നഗരത്തിൽ ഇരുന്നാവും തട്ടിപ്പ് തുടരുക ഇത്തരം കാര്യങ്ങൾ എല്ലാ ഓൺലൈൻ തട്ടിപ്പുകളിലും സംഭവിക്കുന്നതിന്റെ പേരിൽ കേസുകൾ ഉണ്ടായാൽ അതിൽ അന്വേഷണം നടത്തി കൃത്യമായി ആളെ കണ്ടു പിടിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് പോലീസിന്റെയും അഭിപ്രായം

പലതരത്തിലുള്ള തട്ടിപ്പുകൾ ആവർത്തിക്കപ്പെടുകയും അതിൽ എല്ലാം വീഴുകയും ചെയ്യുന്ന മലയാളി സമൂഹം ഇനിയെങ്കിലും പണം നഷ്ടപ്പെടുന്ന കാര്യത്തിലെങ്കിലും കുറെ കൂടി ജാഗ്രതയും മറ്റും കാണിക്കണം ഒരിക്കലും ഒരു സ്ഥാപനത്തിന് തരാൻ കഴിയാത്ത വലിയ ലാഭം ആരു പറഞ്ഞാലും അത് തട്ടിപ്പിന്റെ ഭാഗമാണ് എന്ന് തിരിച്ചറിയാനുള്ള കേവല ബുദ്ധി എങ്കിലും സമൂഹം പ്രകടമാക്കണം അതല്ലെങ്കിൽ ഓൺലൈൻ ആയാലും ഓഫ് ലൈൻ ആയാലും മലയാളി എന്നും സാമ്പത്തിക തട്ടിപ്പിന്റെ ഇരകളായി നീങ്ങുന്ന കാഴ്ചയായിരിക്കും ഉണ്ടാവുക.