മന്ത്രിമാരുടെ ഇരിപ്പിടങ്ങളില്‍ മാറ്റം വരുത്തി നിയമസഭ

കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം.

 

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം.

മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്.

രണ്ടാം നിരയിലാണ് ഈയിടെ മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് ഇരിപ്പിടം നല്‍കിയിട്ടുള്ളത്.