മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു; 12 കുടുംബങ്ങളെ മാറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. തുടർന്ന്, 12 കുടുംബങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റി.

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. തുടർന്ന്, 12 കുടുംബങ്ങളെ ക്യാമ്ബുകളിലേക്ക് മാറ്റി.

ശക്തമായ മഴ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ തുടരുകയാണ്. ഓറഞ്ച്, മഞ്ഞ അലർട്ട് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 27-ന് വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. 26-ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലർട്ടാണുള്ളത്.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

കേരളത്തിലേതിന് സമാനമായി ദക്ഷിണ കന്നട മേഖലയിലും മഴ ശക്തമാണ്.