ഈശോയെ ഈ നരേന്ദ്രമോദിയെ നാടുകടത്തേണമേ

പള്ളിക്കൂർബാനക്കിടയിൽ ഉച്ചത്തിൽ മുഴങ്ങിയ പ്രാർത്ഥന ഇപ്പോൾ വലിയ പ്രചാരത്തിൽ

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി പലതരത്തിലുള്ള തർക്കങ്ങളും ചർച്ചകളും എല്ലാം നടക്കാറുള്ളതാണ് മതവും ജാതിയും എല്ലാം രാഷ്ട്രീയം തൊടാത്ത രീതിയിൽ ഉള്ളതാണ് എന്ന് പറയുമെങ്കിലും വിശ്വാസികളും ആരാധനാലയങ്ങളും പലപ്പോഴും രാഷ്ട്രീയമായ അഭിപ്രായങ്ങളുടെ തുറന്നുപറച്ചിൽ കേന്ദ്രങ്ങൾ ആയി മാറുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. കഴിഞ്ഞദിവസം ഒരു പള്ളിയിൽ കുർബാന നടക്കുന്നതിനിടയിൽ വിശ്വാസി തൊണ്ട പൊട്ടുമാറു ഉച്ചത്തിൽ ഒരു പ്രാർത്ഥന നടത്തി സംഭവം ഇപ്പോൾ വലിയ പ്രചാരത്തിൽ എത്തിയിരിക്കുകയാണ്. സാധാരണ ക്രിസ്ത്യൻ ദേവാലയങ്ങളിൽ കുർബാന നടക്കുമ്പോൾ പകുതി എത്തിക്കഴിഞ്ഞാൽപാട്ടും പ്രസംഗം എല്ലാം നിർത്തിവച്ച് ഭക്തർക്ക് വികാരിയച്ചൻ വിശുദ്ധ കുർബാന സമർപ്പിക്കുന്നു സമയം ഉണ്ട്. അൾത്താരയുടെ അകം നിശബ്ദമായിരിക്കുന്ന ഈ സമയത്താണ് ഒരു വിശ്വാസി വലിയ ഉച്ചത്തിൽ ഈശോയെ ഈ നരേന്ദ്രമോദിയെയും അമിത് ഷായെയും ഇന്ത്യയ്ക്ക് പുറത്താക്കി ഈ നാടിനെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിച്ചത്. വലിയ ശബ്ദത്തിൽ മുഴങ്ങിയ പ്രാർത്ഥന കേട്ടതോടുകൂടി ആധ്യാത്മിക ചിന്തയിൽ മുഴുകുന്ന മുഴുവൻ വിശ്വാസികളും പൊട്ടിച്ചിരിയിലേക്ക് വീണു എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാൻ കഴിയാത്ത സ്ഥിതിയിൽ വികാരിയച്ചനും നിശബ്ദനായി നിന്നു.

രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരും പ്രധാനമന്ത്രിയും അവഗണിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു എന്നുള്ള വാർത്തകൾ ഏറെക്കാലമായി നിലനിൽക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇത്തരം പ്രവർത്തനങ്ങളിൽ നിൽക്കുന്നത് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായും കൂടി ആണ്. ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് ഉത്തരേന്ത്യയിൽ കൂടുതലായി ഇരയായി കൊണ്ടിരിക്കുന്നത് ക്രിസ്തീയ വിശ്വാസികളും അവരുടെ പുരോഹിതന്മാരും ഒക്കെയാണ്. ഉത്തരേന്ത്യയിലെ പല പള്ളികളിലും ഹൈന്ദവർ അക്രമം നടത്തി എന്ന വാർത്തകളും ഇടയ്ക്ക് പുറത്തുവന്നതാണ്. ഒരു വർഷത്തിലധികം കഴിഞ്ഞ മണിപ്പൂരിലെ ക്രിസ്ത്യൻ പള്ളികൾക്കും മറ്റും നേരെയുള്ള ആർഎസ്എസിന്റെയും മറ്റും അക്രമങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഈ തരത്തിലുള്ള സർക്കാരിൻറെ ന്യൂനപക്ഷ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ആയിരിക്കണം പള്ളിയിൽ ഭക്തൻ ഇത്തരത്തിലുള്ള ഒരു പ്രാർത്ഥന ഈശോയുടെ മുമ്പിൽ വെച്ചത്.

കോട്ടയം ജില്ലയിലെ പാലായിലുള്ള പള്ളിയിലാണ് അപൂർവമായ ഈ പ്രാർത്ഥന ഭക്തൻ നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരമണിക്ക് ആരംഭിച്ച കുർബാനക്കിടയിൽ ആണ് ഭക്തൻ മോദി വിരുദ്ധ പ്രാർത്ഥന നടത്തിയത്. കുർബാനയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോസഫ് തടത്തിൽ ഭക്തന്റെ അപ്രതീക്ഷിത പ്രാർത്ഥനയിൽ ആദ്യം ആശങ്കപ്പെട്ടു എങ്കിലും യാതൊരു അഭിനയപ്രകടനവും നടത്താതെ വിശുദ്ധ കുർബാനയിൽ ശ്രദ്ധ പതിപ്പിച്ച മുന്നോട്ട് നീങ്ങുകയാണ് ചെയ്തത്. ഏതായാലും ഒരിക്കലും കേട്ടിട്ടില്ലാത്ത പുതിയ പ്രാർത്ഥനയും യേശുവിനോടുള്ള പുതിയ അഭ്യർത്ഥനയും അൾത്താര നിറഞ്ഞുനിന്നിരുന്ന ഭക്തന്മാർക്ക് ചിരി മാത്രമല്ല പുതിയ ഒരു അനുഭവം കൂടിയാണ് പകർന്നു കൊടുത്തത്.

പ്രാർത്ഥനയിൽ പങ്കെടുത്ത ആൾക്കാരിൽ നരേന്ദ്രമോദിയോട് അനുഭാവമുള്ള ആൾക്കാർ ഉണ്ടായിരുന്നു എങ്കിലും ഹാസ്യ സ്വഭാവം കലർന്ന പ്രാർത്ഥനയിൽ അവരും പങ്കുചേർന്നതല്ലാതെ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായപ്രകടനത്തിന് എതിർപ്പ് പ്രകടിപ്പിച്ച ലിനോ ആരും തയ്യാറായില്ല. മാത്രവുമല്ല സന്ദർഭോചിതമായി സംഭവത്തെ കൈകാര്യം ചെയ്യുകയും അവിചാരിതമായി ഒന്നും സംഭവിച്ചില്ല എന്ന ഭാവത്തോടുകൂടി കുർബാന കർമ്മങ്ങൾ തുടർന്ന് നടത്തുകയും ചെയ്ത വികാരിയച്ചന്റെ ഇടപെടലും പ്രശംസ നേടി. ഏതായാലും ളാലം പള്ളിയിലെ കുർബാനയ്ക്കിടയിൽ ഉണ്ടായ അപൂർവമായ ഭക്തന്റെ പ്രാർത്ഥന നാട്ടിൽ മുഴുവൻ ഇപ്പോൾ പ്രചാരത്തിലാണ്.