കൊല്ലം: തെന്മല ചെറുകടവില്‍ ലോണ്‍ തിരിച്ചടക്കാത്തതിൽ യുവതിയെ വീട്ടില്‍ കയറി ഒരു സംഘം സ്ത്രീകള്‍ ആക്രമിച്ചു. ചെറുകടവ് പതിനാലേക്കർ സ്വദേശി സുരജയുടെ വീട്ടിലായിരുന്നു അതിക്രമം.
മൈക്രോ ലോണ്‍ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 5 സ്ത്രീകള്‍ക്കെതിരെ തെന്മല പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് സുരാജയടക്കമുള്ള സ്ത്രീകള്‍ ചേർന്ന് മൈക്രോ ലോണ്‍ എടുത്തിരുന്നു. എന്നാല്‍, ഈ ലോണ്‍ സാമ്ബത്തിക പ്രശ്നങ്ങള്‍ കാരണം സുരജക്ക് തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയില്‍ കലാശിത്.