തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണമായി ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ

നടന്‍ സഹീര്‍ ഇഖ്ബാലുമായുള്ള പ്രണയവിവാഹത്തിന്‍റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണമായി ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ

 

മുംബൈ: നടന്‍ സഹീര്‍ ഇഖ്ബാലുമായുള്ള പ്രണയവിവാഹത്തിന്‍റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണമായി ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ.

ചിത്രകാരന്‍ പ്രസാദ് ഭട്ടിന്‍റെ കാരിക്കേച്ചര്‍ പങ്കുവച്ചുകൊണ്ടാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. സഹീറിന്‍റെയും സൊനാക്ഷിയുടെയും വിവാഹ സല്‍ക്കാരത്തില്‍ നിന്നുള്ള ചിത്രമാണ് കാരിക്കേച്ചറിലുള്ളത്. ‘സ്നേഹം ഒരു സാര്‍വലൗകിക മതമാണ്’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഈ ചിത്രം റീഷെയര്‍ ചെയ്തിരിക്കുകയാണ് സൊനാക്ഷി.

തന്‍റെ മകന്‍റെ വിവാഹം മതാചാര പ്രകാരമായിരിക്കില്ലെന്ന് സഹീറിന്‍റെ പിതാവും ഇഖ്ബാല്‍ റത്നാസി നേരത്തെ വ്യക്തമാക്കിയിരുന്നു. ”അതൊരു ഹിന്ദു വിവാഹമോ മുസ്‍ലിം വിവാഹമോ ആയിരിക്കില്ല. രജിസ്റ്റര്‍ വിവാഹമായിരിക്കും. വിവാഹശേഷം സൊനാക്ഷി ഇസ്‍ലാമിലേക്ക് മതം മാറില്ല. അത് ഉറപ്പാണ്. ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുക്കള്‍ ഭഗവാനെന്നും മുസ്‍ലിംകള്‍ അല്ലാഹ് എന്നും വിളിക്കുന്നു. പക്ഷേ അവസാനം നമ്മള്‍ എല്ലാം മനുഷ്യന്മാരാണ്. സഹീറിനും സൊനാക്ഷിക്കും എന്റെ അനുഗ്രഹങ്ങളുണ്ടാകും” എന്നാണ് ഇഖ്ബാല്‍ പറഞ്ഞത്