ആനന്ദ് അംബാനിയുടെ വിവാഹത്തിനു മുന്നോടിയായി സമൂഹ വിവാഹം സംഘടിപ്പിക്കാനൊരുങ്ങി മുകേഷ് അംബാനിയും കുടുംബവും.
ജൂലായ് രണ്ടിനാണ് ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. മഹാരാഷ്ട്ര പാല്‍ഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറില്‍ വൈകുന്നേരം 4.30 നാണ് ചടങ്ങ്. പ്രീ വെഡ്ഡിങ് പരിപാടികളുടെ ഭാഗമായാണ് സമൂഹ വിവാഹച്ചടങ്ങ്.
വ്യവസായി വിരേൻ മർച്ചന്റിനെ മകള്‍ രാധിക മർച്ചന്റുമായി ആനന്ദ് അംബാനിയുടെ വിവാഹം ജൂലായ് 12 നാണ് നടത്താനിരിക്കുന്നത് . മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്ററിലാണ് ചടങ്ങുകള്‍.