മഥുര: കുടിവെള്ള സംഭരണി തകർന്ന് ഉത്തർപ്രദേശില്‍ രണ്ടു പേർ മരിച്ചു.13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒട്ടനവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകാലും സംഭവിച്ചിട്ടുണ്ട്. വെള്ളം സമീപത്തെ വീടുകളിലേക്ക് കയറുകയും ചെയ്തു.
ഗംഗാജല്‍ കുടിവെള്ള പദ്ധതിക്ക് കീഴില്‍ 2021ല്‍ ആറ് കോടി രൂപ ചെലവില്‍ നിര്‍മിച്ച ടാങ്കാണ് തകര്‍ന്നുവീണത്.
സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിടുകയും ജലസംഭരണി നിർമ്മിച്ച കരാറുകാരനെതിരെ കേസെടുക്കാനും നിർദേശം നല്‍കുകയും ചെയ്തു. സംഭവത്തില്‍ ആം ആദ്മി പാർട്ടി ബി.ജെ.പി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി രംഗത്ത് വന്നു.
ജലസംഭരണി തകർന്നതില്‍ കുറ്റക്കാരെ കണ്ടെത്താൻ സത്യസന്ധമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും എസ്.പിയും ആവശ്യപ്പെട്ടു.