പകർച്ച വ്യാധികൾ അടക്കമുള്ള പ്രശ്നങ്ങൾക്ക് അടിയന്തര പ്രമേയ ചർച്ച വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ

മഞ്ഞപ്പിത്തമാടക്കമുള്ള പകർച്ചവ്യാധി പ്രശ്നങ്ങളിൽ അടിയന്തര പ്രേമേയ ചർച്ച വേണമെന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ നോട്ടീസ്.

തിരുവനതപുരം: മഞ്ഞപ്പിത്തമാടക്കമുള്ള പകർച്ചവ്യാധി പ്രശ്നങ്ങളിൽ അടിയന്തര പ്രേമേയ ചർച്ച വേണമെന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ നോട്ടീസ്.

പകർച്ചവ്യാധി തടയാനുള്ള മുൻകരുതലുകൾ നേരത്തെ എടുത്തുവെന്ന്‌ വീണ ജോർജും മറുപടി നൽകി. മലപ്പുറത്ത് നിലവിൽ ആരും ആശുപത്രിയിൽ ഇല്ലായെന്നും അവർ കൂട്ടിച്ചേർത്തു. ആഗോഗ്യ വകുപ്പ് സൂക്ഷ്മമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും വീണ ജോർജ് വാദിച്ചു.

മലപ്പുറം വള്ളിക്കുന്നിൽ മത്താണി കേന്ദ്രികരിച്ച് ഇരുന്നോളാം പേർക്കാണ് കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്. വള്ളിക്കുന്നിൽ ഏകദേശം 400 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്.

പ്രതിപക്ഷനേതാവ് വിടി സതീശൻ ടി വി ഇബ്രാഹിം തുടങ്ങിയവർ നിയമസഭയിൽ ആഞ്ഞാടിച്ചു.