സൈനിക സേവനത്തിൽ വീരമൃത്യു വരിക്കുന്ന അഗ്നിവീർമാരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം കിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന തള്ളി വീരമൃത്യു വരിച്ച അഗ്നിവീറിന്റെ അക്ഷയ് ഗവാദിയുടെ കുടുംബം. 1.08 കോടിയുടെ സർക്കാർ ധന സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലാണ് കുടുംബം നടത്തിയിരിക്കുന്നത്.
സൈനിക സേവനത്തിൽ വീരമൃത്യു വരിക്കുന്ന അഗ്നിവീർമാരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം കിട്ടില്ലെന്ന വാദമാണ് രാഹുൽ ലോക്‌സഭയിൽ ഉന്നയിച്ചത്. തിങ്കളാഴ്ച പാർലമെൻറിൽ രാഹുൽ നടത്തത്തിൽ പ്രസംഗത്തിൽ പലതും ഭരണപക്ഷത്തിന് നേരെ ശക്തമായ ആരോപണങ്ങളായിരുന്നു. എന്നാൽ വ്യക്തിപരമായ അനുഭവം പങ്കുവച്ചുകൊണ്ട് രാഹുൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്‌നാഥ് സിംഗ് തന്നെ മുന്നിട്ടുവരുകയും, ആരോപണം സത്യമല്ലെന്നും തെളിവുകൾ പുറത്തുവരുമെന്നും വെല്ലുവിളിച്ചിരുന്നു.