കോഴിക്കോട് വൻ ലഹരിവേട്ട; റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നെ പിടികൂടിയത് ഒരു കിലോ എംടിഎംഎ

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് വൻ ലഹരി മരുന്ന് വേട്ട. ഒരു കിലോയോളം തൂക്കമുള്ള എംഡിഎംഎയാണ് പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് വൻ ലഹരി മരുന്ന് വേട്ട. ഒരു കിലോയോളം തൂക്കമുള്ള എംഡിഎംഎയാണ് പിടികൂടിയത്.

വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മയേലാണ് എംഡിഎംഎയുമായി പിടിയിലായത്. ഡൽഹിയിൽ നിന്നാണ് മറക്കുമരുന്നു കോഴിക്കോടേയ്ക്ക് കടത്തിയത്. റാൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് എക്സൈസ് പിടികൂടുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻഫൊർമെൻറ് ആൻഡ് ആൻറ്റി നർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡിന്റെയും എക്സൈസിന്റെ ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇതിനു മുൻപും മറക്കുമരുന്നുകൾ കേരളത്തിലേയ്ക്ക് കടത്തിയിരുന്നു.എന്നാൽ ആദ്യമായാണ് പിടിക്കപ്പെടുന്നത്.

കൂടുതൽ കണ്ണികൾക്കായുള്ള തിരച്ചിൽ പുരോഗമിച്ചു വരികയാണ്.