മുംബൈയില്‍ ഇറങ്ങേണ്ട 50തോളം വിമാനങ്ങൾ റദ്ദാക്കുകയും അഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തു.
മുംബൈയിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച പുലർച്ച മുതല്‍ ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താന, പാല്‍ഘർ, കൊങ്കണ്‍ മേഖല എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വഴി തിരിച്ചുവിട്ട വിമാനങ്ങളും മുംബൈയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.