തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ഇന്നെത്തും. രണ്ടായിരം കണ്ടെയ്നറുകളുമായുള്ള കപ്പലാണ് എത്തുക.
കപ്പലിന്റെ ബെർത്തിംഗ് നടക്കുക നാളെ രാവിലെയാണ്. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്ബനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്.
ചരക്ക് കപ്പല്‍ എത്തുന്നത് ട്രയല്‍ റണ്ണിന്റെ ഭാഗമായാണ്. ഇന്ന് അർദ്ധരാത്രി തന്നെ കപ്പല്‍ പുറംകടലിലെത്തും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 12-ആം തിയതിയാണ് കപ്പലിന് സ്വീകരണം നല്‍കുന്നത്. ബെർത്തിംഗിന് ശേഷം നാളെ മുഴുവൻ കപ്പലിന് വിശ്രമമായിരിക്കും. 12-ന് രാവിലെ 10 മണിക്കാണ് വൻ സ്വീകരണം ഒരുക്കിയിരിക്കുന്നത്.
ഫീഡർ കപ്പലുകള്‍ എത്തിയാണ് ചരക്കുകള്‍ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നത്.