ജീവിത ദുരിതത്തിൽ പൊതുജനം പൊറുതിമുട്ടി കഴിയുമ്പോഴും, യാതൊരു വിഷമവും അനുഭവിക്കാതെ സുഖജീവിതം നയിക്കുന്ന ഒരു കൂട്ടർ കേരളത്തിലുണ്ട്. അത് മറ്റാരുമല്ല കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ആണ്. എത്ര വലിയ പ്രതിസന്ധികൾ പൊതുജനത്തിനു മുന്നിൽ എത്തുമ്പോഴും തടസ്സമില്ലാതെ മാസംതോറും ശമ്പളം വാങ്ങി ദുരിതങ്ങൾ ഒന്നും ഇല്ലാതെ കഴിയുകയാണ് ഈ സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിൻറെ ഓരോ വർഷത്തിലും ലഭിക്കുന്ന റവന്യൂ വരുമാനത്തിന്റെ 80 ശതമാനവും ചെലവഴിക്കപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകാനും പെൻഷൻ വിതരണം ചെയ്യാനും ആണ് എന്നത് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. സർക്കാരിൻറെ വരവൂ ചിലവ് കണക്കുകൾ പരിശോധിക്കുന്ന സി.എ. ജി വർഷംതോറും പുറത്തുവിടുന്ന റിപ്പോർട്ടുകളിൽ സ്ഥിരമായി പറയുന്ന കാര്യമാണ് ഇത്, എന്നാൽ ഇതൊന്നും ഒരു സർക്കാരും ഗൗരവമായി എടുക്കാറില്ല. ഓരോ അഞ്ചുവർഷം കൂടുമ്പോഴും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കും കൂടിയ നിരക്കിൽ ഉള്ള ശമ്പളം കൊടുക്കുകയും ചെയ്യും. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെയും സർക്കാർ സ്കൂൾ അധ്യാപകരുടെയും എണ്ണം കൂട്ടിയാൽ വെറും അഞ്ചര ലക്ഷത്തോളം ആൾക്കാരാണ് ഉള്ളത്. ഈ കൂട്ടരേ തീറ്റിപ്പോറ്റുവാൻ കേരളത്തിലെ മൂന്നര കോടിയോളം വരുന്ന പൊതുജനം നിരന്തരം ഭാരം ചുമന്നുകൊണ്ടിരിക്കുകയാണ്.
2021 – 22 വർഷത്തിലേക്കുള്ള പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കിയപ്പോൾ സർക്കാരിൽ ഉണ്ടായ അധിക ബാധ്യത 720679 കോടി രൂപയാണ്. ഇത് യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനമായ68803 കോടി രൂപയെക്കാൾ കൂടുതലാണ് എന്ന കാര്യം സി എ ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നതാണ്. ഇപ്പോൾ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത് ശമ്പള പരിഷ്കരണം നടപ്പിൽ വരുത്തുന്നതിനും അതുപോലെതന്നെ സർക്കാർ ഉദ്യോഗസ്ഥരുടെ ഡി.എ കുടിക്കുകയും മറ്റാനുകൂല്യങ്ങളും നൽകുന്നതിന് ആണ് ഇതിനുമാത്രം വേണ്ടിവരുന്ന തുക 25,000 കോടി രൂപയാണ് സി.എ.ജി. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന കണക്കുകൾ അനുസരിച്ചാണെങ്കിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പെൻഷൻ മറ്റു അനുകൂല്യങ്ങൾ എന്നിവ നൽകുന്നതിന് സർക്കാരിൻറെ റവന്യൂ വരുമാനത്തിന്റെ 82 ശതമാനവും വിനിയോഗിക്കുന്നു എന്നാണ്.
ഇതിനൊക്കെ പുറമേയാണ് കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻറെ കാലത്ത് രൂപീകരിക്കപ്പെട്ട പദ്ധതി നടത്തിപ്പ് സ്ഥാപനമായ കിഫ്ബി യും മറ്റും എടുത്തിട്ടുള്ള ഭീമമായ വായ്പകളുടെ പലിശ തിരിച്ചടവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് നിലവിൽ സംസ്ഥാന സർക്കാരിൻറെ പൊതുകടമായി കണക്കാക്കപ്പെടുന്നത് മൂന്നുലക്ഷത്തിൽ എഴുപതിനായിരത്തോളം കോടി രൂപയാണ് ഏത് സർക്കാർ മാറിമാറി ഭരണത്തിൽ എത്തുമ്പോഴും ഈ പൊതുകടം പെരുകി കൊണ്ടിരിക്കുന്ന സ്ഥിതിയാണ് കേരളത്തിൽ ഉണ്ടാകാറുള്ളത് വലിയ വീരവാദങ്ങൾ പറഞ്ഞ ഭരണത്തിൽ വരുന്ന ഒരു സർക്കാരും കുറയ്ക്കുന്നതിന് ചെലവുകൾ നിയന്ത്രിക്കുന്നതിനോ ഫലപ്രദമായ ഒരു നടപടിയും ഇതേവരെ കൈക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത
നിലവിൽ ഭരണം നടത്തുന്ന രണ്ടാം പിണറായി സർക്കാർ നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുന്നത് കേന്ദ്രം ഒന്നും തരുന്നില്ല എന്ന കണക്കാണ് വാസ്തവത്തിൽ ഇത് ശരിയല്ല എന്നാണ് സി എ ജി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ജി എസ് ടി നടപ്പിലാക്കിയ കേന്ദ്രസർക്കാരിൻറെ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന പതിനേഴായിരത്തി എണ്ണൂറ്റി ഇരുപത് കോടി രൂപ കേന്ദ്രസർക്കാർ കേരളത്തിന് കൈമാറിയതായി സി.എ ജി റിപ്പോർട്ടിൽ പരാമർശം ഉണ്ട് ഇതിനുപുറമേയാണ് സംസ്ഥാന സർക്കാരിൻറെ മാസംതോറും ഉള്ള പുതിയ കടമെടുക്കലിലുള്ള അനുമതി തേടുന്ന രീതി തുടർന്നുകൊണ്ടിരിക്കുന്നത് ഈ തരത്തിൽ കേന്ദ്ര അനുമതിയോടുകൂടി എടുക്കുന്ന കടങ്ങൾ വലിയതോതിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കും എന്ന കാര്യം കേരളത്തിലെ ധനകാര്യ വകുപ്പ് മറക്കുകയാണ് കേന്ദ്രം അനുമതി കൊടുത്താലും ഇല്ലെങ്കിലും സംസ്ഥാന സർക്കാർ വായ്പ എടുക്കുമ്പോൾ പലപ്പോഴും ട്രഷറി പലിശയായ ആറു ശതമാനം മറികടന്ന് ഒമ്പതും പത്തും ശതമാനം പലിശ സമ്മതിച്ചാണ് വായ്പ എടുത്തു കൊണ്ടിരിക്കുന്നത് ഇതിൻറെ മുതലും പലിശയും ഗഡുക്കളായി തിരികെ അടയ്ക്കുന്നത് തന്നെ വലിയ തുക കണ്ടെത്തേണ്ടതായി വരുന്നുണ്ട് ഇതും കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ തള്ളുകയാണ് ഇപ്പോൾ മറ്റൊരു 3000 കോടി രൂപ കടമെടുക്കുന്നതിനുള്ള അപേക്ഷ സംസ്ഥാനം കേന്ദ്രസർക്കാരിൽ സമർപ്പിച്ച കാത്തിരിക്കുകയാണ്
സർക്കാർ സർവീസിൽ ഉള്ള ഉദ്യോഗസ്ഥരുടെ അമിത ശമ്പളം മാത്രമല്ല ഖജനാവിനെ തകർത്തു കൊണ്ടിരിക്കുന്നത് കേരളത്തിലെ മൂന്നര ലക്ഷത്തിലധികം വരുന്ന റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിവരുന്ന പെൻഷൻ തുകയും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട് 50000 രൂപ ശമ്പളം പറ്റി സർവീസിൽ നിന്നും തിരിയുന്ന ആൾക്കാർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അടക്കം 40000 ത്തോളം രൂപ മാസംതോറും കൊടുക്കേണ്ട സ്ഥിതി നിലനിൽക്കുകയാണ്
കേരളത്തിൽ പൊതുജനത്തിന്റെ കണക്കിൽ പെട്ടു നിൽക്കുന്നത് മൂന്നരക്കോടി ആൾക്കാരാണ് ഈ പൊതുജനം സർക്കാരിലേക്ക് നൽകുന്ന നികുതിപ്പണവും മറ്റുമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളമായി ഒഴുകിക്കൊണ്ടിരിക്കുന്നത് വർഷംതോറും നികുതി വർദ്ധനവകൾ അടക്കമുള്ള ഭാരം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന സർക്കാരുകളാണ് കേരളത്തിൽ ഭരണത്തിൽ വന്നിട്ടുള്ളത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കുന്നത് ജീവിത ചെലവ് ഉയരുന്നു എന്ന കാരണം പറഞ്ഞുകൊണ്ടാണ് ഇതേ ജീവിത ചെലവ് വർദ്ധനവ് പൊതുജനങ്ങൾക്കും ഉണ്ടാകുന്നുണ്ട് എന്ന കാര്യം ഭരിക്കുന്നവർ ശ്രദ്ധിക്കാറില്ല കേരളത്തിലെ ഇപ്പോഴത്തെ ഒരു സാമൂഹിക അവസ്ഥ പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ദുരിതം നിറഞ്ഞുനിൽക്കുന്നതാണ് എന്നതാണ് നിത്യോപയോഗ സാധനങ്ങളുടെ വലിയ തോതിലുള്ള വിലവർധനവും വൈദ്യുതി വെള്ളം ഗതാഗതം തുടങ്ങിയ മേഖലകളിൽ ഉള്ള നിരക്ക് വർദ്ധനയും തൊഴിൽ മേഖലയിൽ ഉണ്ടായിട്ടുള്ള സ്തംഭനാവസ്ഥയും ജനങ്ങളെ പൂർണമായും ദുരിതത്തിൽ തള്ളിയിരിക്കുകയാണ്
സർക്കാരിൻറെ ഭരണസംവിധാനങ്ങൾ പ്രവർത്തിപ്പിക്കുവാനും പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാനും ഉള്ള ഉത്തരവാദിത്വമാണ് സർക്കാർ ഉദ്യോഗസ്ഥരിലൂടെ നടപ്പാക്കപ്പെടേണ്ടത് എന്നാൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങൾ സഹായങ്ങൾ ഉപകരം ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം ഏതെങ്കിലും തരത്തിൽ പൊതുജനത്തിന്റെ പട്ടികയിൽ പെടുന്ന ഒരാൾ ഒരു സർക്കാർ ഓഫീസിൽ കാര്യസാധ്യത്തിന് എത്തിയാൽ അയാളെ പരമാവധി നടത്തിച്ച് ദുരിതം സമ്മാനിക്കുന്ന രീതിയാണ് സർക്കാർ ഓഫീസുകളിൽ നടന്നുകൊണ്ടിരിക്കുന്നത്
പൊതുജനം എന്ന സമൂഹം യഥാർത്ഥത്തിൽ അനാഥരാണ് അവർക്ക് വേണ്ടി ശബ്ദമുയർത്തുവാൻ ആരും തയ്യാറാകുന്നില്ല ഭരണപക്ഷവും പ്രതിപക്ഷവും മുദ്രാവാക്യം മുഴക്കുന്നതും പ്രതിഷേധിക്കുന്നതും വോട്ട് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അവർക്കെല്ലാം യൂണിയനുകളും സംഘടിത ശക്തികളും ഉണ്ട് അതുകൊണ്ടുതന്നെ കാലാകാലങ്ങളിൽ കൂടിയ ശമ്പളം നേടിയെടുക്കാനും കൂടിയതോതിൽ പെൻഷൻ വാങ്ങിയെടുക്കാനും ഒക്കെ അവർക്ക് കഴിയുന്നുണ്ട് പാവപ്പെട്ട പൊതുജനം മാത്രം കഴുതയെ പോലെ ചുമട് ചുമന്ന് ജീവിതം അവസാനിപ്പിക്കുന്നു എന്നതാണ് ഇന്നത്തെയും സ്ഥിതി