നോണ്‍-വെജ് ഭക്ഷണം കഴിക്കുന്നത് ശിക്ഷാര്‍ഹം; മത്സ്യത്തിനും മാംസത്തിനും നിരോധനമേര്‍പ്പെടുത്തി ഗുജറാത്ത് നഗരം
നോണ്‍-വെജ് ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ നഗരമായി ഒരു ഗുജറാത്ത് നഗരം മാറുന്നു. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാലിതാനയിലാണ് ഈ ചരിത്ര തീരുമാനം.
ഗുജറാത്ത്: നോണ്‍-വെജ് ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ നഗരമായി ഒരു ഗുജറാത്ത് നഗരം മാറുന്നു. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാലിതാനയിലാണ് ഈ ചരിത്ര തീരുമാനം.
മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും കഴിക്കുന്നതുമാണ് നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കിയിരിക്കുന്നത്. 250ലധികം ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 200ലേറെ ജൈന സന്യാസിമാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നിയന്ത്രണം ഏർപെടുത്തിയത്.
നോണ്‍-വെജ് ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സഹായകമാവുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലി വിചിത്ര വാദമുന്നയിച്ചു.
നഗരങ്ങളില്‍ സസ്യേതര ഭക്ഷണം തയ്യാറാക്കുന്നതും പ്രദർശിപ്പിക്കുന്നതും വെജിറ്റേറിയൻ വിഭാഗക്കാരുടെ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്നുവെന്നും കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള വാദങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.