1995-ൽ കെ.കരുണാകരനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് ഹൈക്കമാന്റ് പരിഗണിച്ചെങ്കിലും അദ്ദേഹം നിരസ്സിക്കുകയാണുണ്ടായതെന്നും
ഈ ഉറച്ച നിലപാട് പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിച്ചതോടൊപ്പം എ.കെ.ആന്റണിയുടെ പേരു് നിർദ്ദേശിക്കുയായിരുന്നുവന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
താൻ മുഖ്യമന്ത്രിയാവില്ലെന്ന കടുത്ത നിലപാടാണ് എ.കെ.ആന്റണി അറിയിച്ചിരുന്നത്. ആന്റണിയെ കൊണ്ട് സമ്മതിപ്പിക്കാൻ പി.ജെ.കുര്യനെയും തന്നെയും ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി എന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. നരംസിംഹറാവുവിനെ നേരിൽ കണ്ട് എ.കെ.ആന്റണിയുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് പി.ജെ.കുര്യനും ആവശ്യപ്പെട്ടു.
2004-ൽ മുഖ്യമന്തി സ്ഥാനം രാജിവെച്ചപ്പോൾ എ.കെ.ആന്റണി തന്റെ പിൻഗാമിയായി സോണിയ ഗാന്ധിയോട് നിർദ്ദേശിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരാണെന്നും ചെറിയാൻ ഫിലിപ് വ്യക്തതമാക്കി.