ഡോ. എം.എസ്. വല്യത്താൻ്റെ നിര്യാണത്തിൽ അനുശോചനയറിയിച്ച് സ്പീക്കർ

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സിയുമായിരുന്ന ഡോ. എം.എസ് വല്യത്താന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ അനുശോചനം അറിയിച്ചു.

 

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സിയുമായിരുന്ന ഡോ. എം.എസ് വല്യത്താന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ അനുശോചനം അറിയിച്ചു. \

കുറഞ്ഞ ചെലവിൽ തദ്ദേശീയമായി ഹൃദയവാൾവ് നിർമ്മിക്കാൻ കഴിഞ്ഞ വ്യക്ത്തിയാണ് അദ്ദേഹം.

ഹൃദയശസ്ത്രക്രിയയിലും ഡിസ്പോസിബിൾ ബ്ലഡ് ബാഗ് അടക്കമുള്ള, ചികിത്സയ്ക്ക് ആവശ്യമായ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്.

ആയുർവേദരംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടത്തുകയും ആ അറിവുകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തയാളാണ് അദ്ദേഹമെന്നും ആധുനിക വൈദ്യശാസ്ത്ര രംഗത്ത് വേറിട്ട സംഭാവനകളാണ് അദ്ദേഹം നല്കിയിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു.

രാജ്യം പത്മഭൂഷണും പത്മശ്രീയും നല്കി ആദരിച്ച ഡോ. വല്യത്താനെ തേടി അന്തർദ്ദേശീയ പുരസ്കാരങ്ങളും എത്തിയെന്നത് കേരളത്തിനാകെ അഭിമാനമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.