ദേവസ്വം സ്‌കൂള്‍-കോളജ് നിയമനത്തിൽ സംവരണ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം- കെ കെ അബ്ദുല്‍ ജബ്ബാര്‍

സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്‌കൂള്‍, കോളജ് അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ എല്ലാ വിഭാഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് 2024 ഫെബ്രുവരി 29ന് ഇറക്കിയ ഉത്തരവ് നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്‌കൂള്‍, കോളജ് അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ എല്ലാ വിഭാഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് 2024 ഫെബ്രുവരി 29ന് ഇറക്കിയ ഉത്തരവ് നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍.

സര്‍വ മേഖലയിലും മുന്നാക്ക സംവരണം നടപ്പാക്കാന്‍ ശരവേഗത്തില്‍ നടപടിയെടുത്ത സര്‍ക്കാരാണ് പട്ടിക ജാതി-വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഗുണകരമാകുന്ന ഉത്തരവ് നടപ്പാക്കാതെ ഒളിച്ചുകളി നടത്തുന്നതിന്നു അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥി നല്‍കിയ ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പോലും മടിച്ചുനില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നടപടി പിന്നാക്ക വഞ്ചനയാനിന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുഖജനാവില്‍ നിന്ന് ശമ്പളവും മറ്റ് ആനുകുല്യങ്ങളും നല്‍കുന്ന ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ഏഴ് കോളജുകളിലും 20 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നിലവിലുളള അധ്യാപകരിലും ജീവനക്കാരിലും 95 ശതമാനവും മുന്നാക്ക വിഭാഗക്കാരാണെന്നും പിന്നാക്ക-പട്ടിക വിഭാഗക്കാര്‍ക്ക് നിയമനങ്ങളില്‍ 5 ശതമാനം പ്രാതിനിധ്യം പോലും ഇല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.