തൃശൂരില്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം രൂപയുമായി മുങ്ങിയ പ്രതി ധന്യ മോഹന്‍ കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്.
ധന്യയെ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയ ധന്യക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
തട്ടിപ്പു പണം ഉപയോഗിച്ച് ധന്യ വാങ്ങിയ വലപ്പാട്ടേതുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടിയും തുടങ്ങി.
വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് ധന്യ പണം തട്ടിയിരുന്നത്.