അര്‍ജുനായുള്ള തിരച്ചില്‍ കാത്ത് 13-ാം ദിവസവും തുടരും

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുൻ ഉള്‍പ്പെടെ മൂന്നുപേർക്കായി ഗംഗാവാലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും.

ഷിരൂർ: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുൻ ഉള്‍പ്പെടെ മൂന്നുപേർക്കായി ഗംഗാവാലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും.

നാവികസേനയെ കൂടാതെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങല്‍ വിദഗ്ധരായ മല്‍പെ സംഘവും ശനിയാഴ്ച തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍, നദിയില്‍ ലോറിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. കനത്ത അടിയൊഴുക്കും കലങ്ങിയൊഴുകുന്ന വെള്ളവും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.

കേരള-കർണാടക മന്ത്രിമാരും എം.എല്‍.എമാരും കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത യോഗ തീരുമാനപ്രകാരമാണ് മുങ്ങല്‍ വിദഗ്ധരെ എത്തിച്ചത്.