അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമായി തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം- എ.കെ. ശശീന്ദ്രൻ
ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ നടപടികള്‍ കുറച്ചുകൂടി ഊർജിതമായി തുടരണമെന്നാണ് കേരളസർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ നടപടികള്‍ കുറച്ചുകൂടി ഊർജിതമായി തുടരണമെന്നാണ് കേരളസർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
തിരച്ചില്‍ കൂടുതല്‍ ഊർജിതമാക്കുക, തിരച്ചില്‍ പ്രക്രിയ തുടരുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു