വയനാട് ദുരന്തം: മരണം 76 ആയി

മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുള്‍പൊട്ടലില്‍ മരണം 76 ആയി. ചാലിയാർ പുഴയില്‍ നിന്ന് ഒമ്ബത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.

വയനാട്:  മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുള്‍പൊട്ടലില്‍ മരണം 76 ആയി. ചാലിയാർ പുഴയില്‍ നിന്ന് ഒമ്ബത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു.

24 പേരുടെ മൃതദേഹങ്ങളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. നിരവധിപേരാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആയിരക്കണക്കിന് പേരാണ് മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉള്‍പ്പെടെ രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടിള്ളത്. അനാവശ്യമായി ദുരന്ത സ്ഥലത്തേക്ക് പോകരുതെന്ന് ജനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

വയനാട് ജില്ലയിലുണ്ടായ വൻ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനായി സെെന്യത്തിന്റെ എൻജിനിയറിംഗ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ഉരുള്‍പൊട്ടലില്‍ പാലം തകർന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സെെന്യത്തിന്റെ എൻജിനിയറിംഗ് വിഭാഗം നടപ്പാക്കും.

പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയില്‍ ഉരുള്‍പ്പൊട്ടിയത്.