കൊള്ളക്കാരായി മാറിയ രാജ്യത്തെ എണ്ണ കമ്പനികൾ

അന്താരാഷ്ട്ര വിപണിയിൽ വിലയിടിയുമ്പോൾ ഇവിടെ കുത്തനെ കൂട്ടുന്നു

രാജ്യത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളതും ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും പെട്രോളിയം ഉൽപ്പന്നങ്ങൾ ആണ് പെട്രോൾ ഡീസൽ ഗ്യാസ് തുടങ്ങിയവ ഉല്പാദിപ്പിച്ച് രാജ്യത്തൊട്ടാകെ വിതരണം ചെയ്യുന്നത് പ്രധാനമായി സർക്കാർ നിയന്ത്രണത്തിലുള്ള മൂന്ന് എണ്ണ കമ്പനികൾ ആണ് ഭാരത പെട്രോളിയം കോർപ്പറേഷൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയാണ് ഇതിൽ 90% വും ഇടപാടുകളും നടത്തിക്കൊണ്ടിരിക്കുന്നത് യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിനുശേഷം സർക്കാർ സംവിധാനമായി ഇന്ധന കമ്പനികൾ പ്രവർത്തിപ്പിച്ചത് ജനങ്ങൾക്ക് ന്യായവിലയ്ക്ക് ഇന്ധനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു നമ്മുടെ ഇന്ത്യ ഒരു ഇന്ധന രഹിത രാജ്യമാണ് നമ്മുടെ ഉപയോഗത്തിന് ആവശ്യമായ വരുന്ന പെട്രോളിയം ഉൽപ്പന്നങ്ങളിൽ 1% പോലും നമ്മുടെ രാജ്യത്ത് ഉൽപാദിപ്പിക്കുന്നില്ല രാജ്യത്ത് ആവശ്യമായ ഇന്ധനം മുഴുവൻ എണ്ണ ഉൽപാദന രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് നടന്നുവരുന്ന രീതി അതുകൊണ്ടുതന്നെ ഇന്ധന വിലയുടെ കാര്യത്തിൽ എണ്ണ കമ്പനികൾ എന്ത് തീരുമാനം പ്രഖ്യാപിച്ചാലും അതെല്ലാം അനുസരിച്ചുകൊണ്ട് കൂടുന്ന വില നൽകി വാങ്ങി ഉപയോഗിക്കുക എന്ന ഗതികേടിലാണ് രാജ്യത്തെ ജനങ്ങൾ

പതിറ്റാണ്ടുകൾക്ക് മുൻപ് പെട്രോൾ ഡീസൽ ഗ്യാസ് വില നിർണയിച്ചിരുന്നത് പെട്രോളിയം മന്ത്രാലയം ആയിരുന്നു പിന്നീട് വില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികൾക്ക് കേന്ദ്രസർക്കാർ കൈമാറി എന്നിരുന്നാലും കേന്ദ്രസർക്കാരിൻറെ അനുമതി ഉണ്ടെങ്കിൽ മാത്രമേ എണ്ണ കമ്പനികൾക്ക് വില നിർണയിക്കാൻ കഴിയുകയുള്ളൂ ഈ അധികാരം കേന്ദ്രസർക്കാരിൽ നിലനിൽക്കുന്നുണ്ട് എന്നിട്ടും എണ്ണ കമ്പനികളുടെ യാതൊരു ന്യായീകരണവും ഇല്ലാത്ത വിലവർധനവിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം എന്തുകൊണ്ട് അംഗീകാരം നൽകുന്നു എന്നത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണ്

പണ്ടൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇന്ധന വില പുനർനിർണയം നടന്നിരുന്നു എങ്കിൽ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിൽ ദിവസവും മാറ്റമുണ്ടാകുന്നതുപോലെ ഇന്ധന വിലയിലും എണ്ണ കമ്പനികൾ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ് ഏറ്റവും ഒടുവിൽ ഇന്നലെ രാജ്യം ഒട്ടാകെയായി കോമേഴ്സ്യൽ ഗ്യാസിന്റെ വില ആറ് രൂപ 50 പൈസ കൂട്ടി ഇതിൻറെ ന്യായീകരണം എന്ത് എന്നത് തികച്ചും അജ്ഞാതമാണ് മാത്രവുമല്ല അന്താരാഷ്ട്ര വിപണിയിൽ ഇന്ധന ഉൽപാദനത്തിനുള്ള ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയിൽ ഗ്യാസ് വില വർദ്ധനവിന് കമ്പനികൾ തീരുമാനമെടുത്തു കൊണ്ടിരിക്കുന്നത് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രാജ്യത്ത് ഗാർഹിക പാചകവാതക വിലയുടെ കാര്യത്തിൽ 100%ത്തിലധികം വർദ്ധനവാണ് എണ്ണ കമ്പനികൾ വരുത്തിയത് പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തിലും എണ്ണ കമ്പനികൾ ഈ നില തുടരുകയാണ് 45 രൂപ മുതൽ 50 രൂപ വരെ കിടന്നിരുന്ന പെട്രോൾ ഡീസൽ വില അടിക്കടി വർദ്ധിപ്പിച്ചു 100 രൂപയ്ക്കും 110 രൂപയ്ക്കും ഇടയിലാണ് എണ്ണ കമ്പനികൾ വിപണനം നടത്തിക്കൊണ്ടിരിക്കുന്നത് പലകാരണങ്ങളുടെ പേരിൽ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരുന്ന അവസരത്തിലാണ് ഇന്ത്യയിലെ ഇന്ധന വില വർദ്ധനവിന് സർക്കാർ അനുമതി നൽകിയത് എന്നാൽ കോവിഡിന് ശേഷം ലോകം ഒട്ടാകെ ഇന്ധന ഉപഭോഗം കുറഞ്ഞപ്പോൾ അന്താരാഷ്ട്ര വിപണിയി

ൽ ക്രൂഡ് ഓയിൽ വില പകുതിയിലധികം താഴ്ന്ന സാഹചര്യം ഉണ്ടായി ഈ അവസരത്തിൽ പോലും നമ്മുടെ രാജ്യത്ത് ഇന്ധന വിലയിൽ കുറവ് പ്രഖ്യാപിക്കാൻ ഒരു എണ്ണ കമ്പനിയും തയ്യാറായില്ല

നമ്മുടെ കേരളത്തിൽ മധ്യ വില്പനയിലൂടെ സർക്കാർ ആയിരക്കണക്കിന് കോടി രൂപ വാരിക്കൂട്ടുന്നത് പോലെ കേന്ദ്രസർക്കാർ ഇന്ധന വിൽപ്പനയിലൂടെ ആണ് റവന്യൂ വരുമാനം വാരി കൂട്ടിക്കൊണ്ടിരിക്കുന്നത് എന്നാൽ എല്ലാ ദിവസവും സാധാരണക്കാരന്റെ പേര് പറഞ്ഞുകൊണ്ട് കണ്ണീരൊഴുക്കുന്ന കേന്ദ്രഭരണ അധികാരികൾ ഇന്ധന വിലയുടെ കാര്യത്തിൽ കണ്ണടയ്ക്കുന്ന സമീപനമാണ് എന്നും കാണിച്ചിട്ടുള്ളത്

കാർഷിക പാചകവാതക വിലവർധനവ് യഥാർത്ഥത്തിൽ നേരിട്ട് ബാധിക്കുന്നത് സാധാരണക്കാരായ മുഴുവൻ ജനങ്ങളെയും ആണ് നഗരങ്ങളിൽ മാത്രമല്ല നാട്ടിൻപുറങ്ങളിൽ പോലും വിറക് അടുപ്പുകൾ ഇപ്പോൾ കാണുവാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് മൊത്തത്തിൽ രാജ്യരാജ്യത്തെ ജനങ്ങൾ പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്

കേന്ദ്രസർക്കാരും എണ്ണ കമ്പനികളും സൗകര്യപൂർവ്വം മറക്കുന്ന മറ്റൊരു വസ്തുത കൂടി ഉണ്ട് പെട്രോൾ ഡീസൽ വില വർദ്ധനവ് എണ്ണ കമ്പനികൾ നടപ്പിലാക്കിയാൽ അത് നേരിട്ട് ബാധിക്കുന്നത് നെത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് ഉണ്ടാക്കുക എന്ന കാര്യത്തിൽ ആയിരിക്കും സാധനാ സാമഗ്രികൾ കൈമാറ്റം ചെയ്യുന്ന ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുമ്പോൾ അതിനുവരുന്ന പ്രധാന ചെലവ് പെട്രോൾ ഡീസൽ എന്നിവയുടെ കാര്യത്തിലാണ് അതുകൊണ്ടുതന്നെ എണ്ണ വില വർധിക്കുമ്പോൾ അതിൻറെ എത്രയോ ഇരട്ടി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാക്കുവാനാണ് വഴിയൊരുക്കുന്നത് എന്ന കാര്യമെങ്കിലും കേന്ദ്രസർക്കാരും എണ്ണ കമ്പനി മാനേജ്മെന്റുകളും തിരിച്ചറിയണം ലോകം ഒട്ടാകെ കോവിഡിൽ കുടുങ്ങിയപ്പോൾ തുടങ്ങിയതാണ് സാധാരണ ജനങ്ങളുടെ ദുരിത ജീവിതം തൊഴിലില്ലായ്മയും വരുമാനക്കുറവും മറ്റ് എല്ലാ രാജ്യങ്ങളിലും എന്നതുപോലെ ഇന്ത്യയിലും നിലനിൽക്കുകയാണ് വരുമാനങ്ങൾ ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ ജീവിതത്തിൽ അത്യന്താപേക്ഷിതമായ പാചകവാതകം പെട്രോൾ ഡീസൽ തുടങ്ങിയവ വേണ്ടെന്നുവച്ച് സമൂഹത്തിന് മുന്നോട്ടുനീങ്ങാൻ കഴിയില്ല അതുകൊണ്ടുതന്നെ എണ്ണ കമ്പനികളുടെ യാതൊരു നീതീകരണവും ഇല്ലാത്ത ഇന്ധന വില വർദ്ധനവ് അടിയന്തരമായി ഇടപെട്ട് പരമാവധി വിലക്കുറച്ച് പെട്രോൾ ഡീസൽ ഗ്യാസ് എന്നിവ രാജ്യത്ത് വിതരണം ചെയ്യുന്നതിന് കേന്ദ്രസർക്കാർ തന്നെ മുന്നോട്ടു വരണം ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഇപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്പുറത്തുവരുന്ന കണക്കുകൾ പ്രകാരം അസം സംസ്കൃത എണ്ണ വില അന്താരാഷ്ട്ര വിപണിയിൽ 80 ഡോളറിന് താഴെ എത്തിയിരിക്കുന്നു നേരത്തെ ഒരു ബാരൽ ക്രൂഡ് ഓയിലിന് 145 ഡോളറിന് മേൽ വില എത്തിയ സാഹചര്യത്തിലാണ് ഇന്ത്യയിൽ എണ്ണ കമ്പനികൾ ഇന്ധനവില വർദ്ധനവ് നടത്തിയത് ഇപ്പോൾ ക്രൂഡ് ഓയിലിന് പകുതിയിൽ അധികം വിലകുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ എണ്ണ കമ്പനികൾക്ക് യാതൊരു നഷ്ടവും വരാത്ത വിധത്തിൽ വിലക്കുറവ് നടപ്പിൽ വരുത്തുവാൻ കഴിയും എന്ന വസ്തുതയും കേന്ദ്ര പെട്രോളിയം മന്ത്രാലയം തിരിച്ചറിയണം മൂന്നാമതും പ്രധാനമന്ത്രി പദവിയിൽ എത്തിയ നരേന്ദ്രമോദി സാധാരണ ജനങ്ങളുടെ കാര്യം പരിഗണിക്കുന്ന ആളാണ് അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളെ ബാധിക്കുന്ന അന്യായമായ ഇന്ധന വില വർദ്ധന തടയുവാനും വില വെട്ടി കുറയ്ക്കുവാനും പ്രധാനമന്ത്രി തന്നെ ഇടപെടൽ നടത്തണം