കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം കൈമാറും

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം കൈമാറും

വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹന്‍. കാര്‍ഷിക മേഖലയിലും നേരിടുന്ന ദുരന്തത്തിന് ഏതു രീതിയില്‍ സഹായങ്ങള്‍ നല്‍കാമെന്നത് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതി ചര്‍ച്ച ചെയ്യുമെന്നും ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് സി.കെ. ഷാജിമോഹന്‍ അറിയിച്ചു.