കോൺഗ്രസിനെ പൂട്ടാൻ ഇറങ്ങിയ ബിജെപിക്കാർ കെട്ടിപ്പൂട്ടി മടങ്ങി…കൈപ്പത്തി ചിഹ്നം തടയണം എന്നായിരുന്നു ആവശ്യം

ഇടപെടാൻ ആവില്ല എന്ന് പറഞ്ഞ സുപ്രീം കോടതി പരാതി തള്ളി

ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ആകെ തകർന്നു എന്ന് പറഞ്ഞിരുന്ന കോൺഗ്രസ് പാർട്ടി ഒരു പുത്തൻ ഉണർവും ആയി നിലനിൽക്കുകയാണ്. രണ്ടുതവണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഭരണത്തിൽ എത്തിയ ബിജെപിയും നരേന്ദ്രമോദിയും പഴയ പ്രതാപത്തിൽ അല്ല ഇപ്പോൾ കഴിയുന്നത്. ഏത് സമയവും പിന്തുണയ്ക്കുന്നവർ കാലുവാരിയാൽ താഴെ വീഴുന്ന ഒരു സർക്കാരാണ് കേന്ദ്രത്തിൽ ഉള്ളത് എന്ന് നരേന്ദ്രമോദിയും മറ്റു നേതാക്കളും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ വിവരിക്കാൻ കഴിയാത്ത വിധത്തിലുള്ള അങ്കലാപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു ബിജെപി നേതാക്കളും. ബിജെപി എന്ന പാർട്ടിയുടെ കോട്ടയായിരുന്ന ഉത്തർപ്രദേശിലെ തകർച്ച പാർട്ടി നേതാക്കൾക്ക് വലിയ ക്ഷീണം ഉണ്ടാക്കി ഇതു മാത്രമല്ല. പലസംസ്ഥാനങ്ങളിലും ബിജെപി എന്ന പാർട്ടിയുടെ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതെല്ലാം കണ്ടു കേട്ടും അറിഞ്ഞും കൊണ്ടാണ് എല്ലാത്തരത്തിലും ഉള്ള തന്ത്രങ്ങൾ പ്രയോഗിച്ച് ദേശീയ പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടിയെ തളച്ചിടാൻ ബിജെപിക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള കോൺഗ്രസ് വിരോധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാലങ്ങളായി കോൺഗ്രസ് പാർട്ടി ഉപയോഗിച്ചുവരുന്ന തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിക്കാരായ ചിലർ സുപ്രീം കോടതിയെ സമീപിച്ചത് ബിജെപി എന്ന പേര് പറയാതെ പൊതുതാൽപര്യ ഹർജി എന്ന രീതിയിലാണ് ഹർജിയുമായി സുപ്രീംകോടതിയിൽ എത്തിയത്.

മനുഷ്യൻറെ ശരീര ഭാഗങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് തടയണമെന്ന് ആയിരുന്നു ഹർജിയിലെ ആവശ്യം എന്നാൽ കേസിന്റെ വാദം കേട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂട് അടക്കമുള്ള ജസ്റ്റിസ് മാർ പരാതിയിൽ കഴമ്പില്ല എന്ന കാരണത്താൽ ഹർജി തള്ളി. മാത്രവുമല്ല തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ നിശ്ചയിക്കുന്നതും അനുവദിച്ച് നൽകുന്നതും വേണ്ടിവന്നാൽ ഏതെങ്കിലും ചിഹ്നം പിൻവലിക്കുകയും ഒക്കെ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരത്തിൽ കടക്കുവാൻ സുപ്രീംകോടതിക്ക് കഴിയില്ല എന്നും യാതൊരു വിധത്തിലും ഉള്ള ഇടപെടൽ കോടതിയുടെ പരിധിയിൽ വരുന്നതല്ല എന്നും വ്യക്തമാക്കി കൊണ്ടാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂടിനൊപ്പം ജസ്റ്റിസുമാരായ ജെ.ബി പർദി വാല പി. എസ് നരസിംഹം എന്നിവരും വിധി പ്രഖ്യാപനത്തിൽ പങ്കുചേർന്നു.

ഹരിയാനയിലെയും ഉത്തർപ്രദേശിലെയും ചില ജില്ലാതല ബിജെപി നേതാക്കൾ മുൻകൈ എടുത്തുകൊണ്ടാണ് പൊതുതാൽപര്യ ഹർജി എന്ന വകുപ്പിൽ പെടുത്തി കോൺഗ്രസിനെതിരായ നീക്കം നടത്തിയത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് കോൺഗ്രസ് പാർട്ടിക്ക് അനുവദിച്ചു കിട്ടിയ ചിഹ്നമാണ് കൈപ്പത്തി. ഇത്രയും കാലം ഇതേ ചിഹ്നം ഉപയോഗിച്ചുകൊണ്ടാണ് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പുകളെ നേരിട്ടത് ഈ ചിഹ്നവുമായി തെരഞ്ഞെടുപ്പുകളെ കോൺഗ്രസ് അഭിമുഖീകരിക്കുന്നതിനിടയിൽ ജയം മാത്രമല്ല പരാജയവും അനുഭവിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം മാത്രമാണ് തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് അവസരം ഒരുക്കുന്നത് എന്ന ഹർജിക്കാരുടെ കണ്ടുപിടുത്തം ഏതായാലും സുപ്രീംകോടതി അംഗീകരിച്ചില്ല.