തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി ഒരു വര്‍ഷ ദൈര്‍ഘ്യത്തില്‍ ആരംഭിക്കുന്ന പരിഷ്‌കരിച്ച പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അധ്യാപക പാനല്‍ തയ്യാറാക്കുന്നു. ഡിഗ്രിതലത്തില്‍ മലയാളം മെയിന്‍ വിഷയവും ഡിഎല്‍എഡ്/ബിഎഡ് എന്നിവയുമാണ് യോഗ്യതകള്‍. പതിനാല് ജില്ലകളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. ക്ലാസുകള്‍ ജില്ലാടിസ്ഥാനത്തിലാകും നടത്തുന്നത്. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ 2024 ആഗസ്റ്റ് 22 നകം ഡയറക്ടര്‍, കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി, അക്ഷരം, പേട്ട ഗവ. ബോയ്‌സ് എച്ച് എസ് എസ് നു സമീപം,
തിരുവനന്തപുരം – 24 എന്ന വിലാസത്തിലോ stateliteracymission@gmail. com എന്ന ഇ-മെയിലിലേക്കോ അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712472253, 2472254.