പൂഞ്ഞാറിന്റെ പ്രിയപുത്രൻ പി സി ജോർജ് ഇപ്പോൾ യഥാർത്ഥത്തിൽ മലയാളികൾക്കിടയിലെ നല്ല ഒരു ഹാസ്യ കഥാപാത്രം ആണ്….. കേരള കോൺഗ്രസുകളിൽ മാറിമാറി നടന്നു ഒടുവിൽ സ്വന്തം കേരള കോൺഗ്രസ് ഉണ്ടാക്കുകയും അത് പച്ച പിടിക്കാതെ വന്നപ്പോൾ മുഴുവൻ കേരള ജനങ്ങളെയും അണിചേർത്തുകൊണ്ട് ജനപക്ഷം പാർട്ടി രൂപീകരിക്കുകയും ചെയ്ത പിസി ജോർജ് ഒടുവിൽ എത്തിനിൽക്കുന്നത് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയിൽ ആണ്…… കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോളാണ് സ്വന്തം പാർട്ടി എല്ലാം ഉപേക്ഷിച്ചുകൊണ്ട് പി സി ജോർജ്ജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നത്…. ചുമ്മാ ചേരുകയായിരുന്നില്ല…. ഡൽഹിയിൽ എത്തി ബിജെപിയുടെ കേന്ദ്ര നേതാക്കളെ നേരിട്ട് കണ്ട് താമര മാല എല്ലാം ചൂടിച്ച് ആണ് ബിജെപിയിൽ അംഗത്വം നേടിയെടുത്തത്….. വലിയ ആദർശക്കാരനും സ്ഥാനമോഹം ഒട്ടും ഇല്ലാത്ത ആളുമായ പിസി ജോർജ് ഡൽഹിയിൽ നിന്ന് ബിജെപി കാരനായി മടങ്ങിയെത്തിയപ്പോൾ സ്വപ്നം കണ്ടത് പത്തനംതിട്ടയിലെ ബിജെപിയുടെ സ്ഥാനാർത്ഥിത്വം ആയിരുന്നു….. എന്നാൽ നിർഭാഗ്യവശാൽ ജോർജിനെ അടിച്ചുമലർത്തി സാക്ഷാൽ എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണി ഒന്നാന്തരം ഹീറോ ആയി പത്തനംതിട്ടയിൽ അങ്കം വെട്ടാൻ ഇറങ്ങി….. ഇതോടെ സ്വപ്നങ്ങൾ എല്ലാം തകർന്ന ജോർജ് അടിയേറ്റ പാമ്പിനെ പോലെ പാഞ്ഞു നടക്കുകയാണ്
കുറച്ചുനാളായി വികടത്തരം വിളഞ്ഞുനിൽക്കുന്ന ജോർജിന്റെ നാവ് അടഞ്ഞു കിടക്കുകയായിരുന്നു…… കഴിഞ്ഞ ദിവസമാണ് ആ നാവു ഉയർത്തി പച്ച തെറിവിളിയുമായി രംഗത്ത് വന്നത്…. ജോർജ് കയറിപ്പിടിച്ചത് വയനാട്ടിലെ മുണ്ടക്കയ്യിൽ ഉണ്ടായ ദുരന്തവും അതിനെ തുടർന്ന് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും ആയിരുന്നു….. ജോർജിൻറെ എല്ലില്ലാത്ത നാവിൽ നിന്നും പുറത്തുവന്നത് പച്ചത്തെറിയോടു കൂടിയ പ്രയോഗങ്ങൾ ആയിരുന്നു….. വയനാട് ദുരിതാശ്വാസം പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയായ അപ്പനും മന്ത്രിയായ മരുമകനും കൂടി എല്ലാം അടിച്ചു മാറ്റുകയാണ് എന്നാണ് ജോർജ് പറഞ്ഞത്….. വയനാട് ദുരന്തത്തിന്റെ പേരിൽ കണ്ണീരൊഴുക്കി നടക്കുന്ന മരുമകൻ മുഖ്യമന്ത്രിയെക്കാൾ വലിയ ആളായി ചമയുകയാണ്…. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കാര്യങ്ങളൊക്കെ നോക്കുന്നത് ഞാനാണ് എന്ന ഭാവത്തിലാണ് മരുമകൻ മന്ത്രി ദുരിതത്തിന്റെ പേരിൽ കണ്ണീരൊഴുക്കുന്നത് ….. ഈ മന്ത്രി എല്ലാം അടിച്ചുമാറ്റും എന്ന കാര്യത്തിൽ തർക്കമില്ല എന്നാണ് ജോർജിൻറെ അഭിപ്രായം
വയനാട് ദുരന്തം ഉണ്ടായപ്പോൾ ഓടിയെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു…. ചുറ്റിലും പോലീസുമായി ദുരന്തം കാണാൻ എത്തിയ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും അവിടെ നിൽക്കാൻ മനസ്സു വന്നില്ല…. കെട്ടിപ്പൂട്ടി മടങ്ങുകയാണ് ചെയ്തത്…. ആ സ്ഥാനത്താണ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന നരേന്ദ്രമോദി മണിക്കൂറുകളോളം മുണ്ടക്കയ്യിൽ ചെലവഴിച്ചത്….. തകർന്നുകിടക്കുന്ന പ്രദേശങ്ങൾ കാണുവാൻ മാത്രമല്ല….. ദുരന്തത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ കഴിയുന്ന ആൾക്കാരുടെ മുന്നിലെത്തി അവരെ ആശ്വസിപ്പിക്കുവാനും പ്രധാനമന്ത്രി തയ്യാറായി…… ഈ സ്വഭാവമാണ് അധികാരത്തിലിരിക്കുന്ന ഭരണാധികാരികൾക്ക് ഉണ്ടാകേണ്ടത്….. അതല്ലാതെ മുന്നിലും പിന്നിലും നൂറുകണക്കിന് പോലീസുമായി കറങ്ങി നടക്കുന്ന ഏർപ്പാടല്ല ഭരണാധികാരി നടത്തേണ്ടത് എന്നാണ് ജോർജ് പ്രസംഗത്തിൽ പറഞ്ഞുവെച്ചത്
വയനാട് പ്രകൃതി ദുരന്തത്തിൽ മുതലെടുക്കുന്നത് മുഖ്യമന്ത്രിയും മരുമകനും മാത്രമല്ല എന്നും കേരളം ഒട്ടാകെ സിപിഎമ്മുകാരും അവരുടെ ഡിവൈഎഫ്ഐ കാരും പലതരത്തിലുള്ള പിരിവുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഇതൊന്നും വയനാട്ടിലോ അവിടെ ദുരിതത്തിൽ കഴിയുന്ന ആൾക്കാരുടെ കൈകളിലോ എത്തില്ല എന്നും എന്ത് വിഷയം കേരളത്തിൽ ഉണ്ടായാലും അപ്പോൾ തന്നെ പിരിവിന് ഇറങ്ങുന്ന ഏർപ്പാട്ടുകാരാണ് സിപിഎമ്മിന്റെ യുവ സംഘടനയായ ഡിഫിക്കാരും ചെയ്യുന്നതും കിട്ടുന്നതിൽ നല്ല പങ്കും അവന്മാർ അടിച്ചുമാറ്റുകയും പഴയ മുതിർന്ന സഖാക്കന്മാർ പണ്ടുകാലം മുതൽക്കേ നടത്തിവന്ന ഈ തട്ടിപ്പ് ഏർപ്പാട് പുതിയ തലമുറക്കാരും കണ്ടു പഠിച്ചു എന്നതാണ് ശരി എന്നും ജോർജ് പറയുന്നു
ഏതായാലും കുറച്ചുകാലമായി ബിജെപി എന്ന പാർട്ടിയിൽ നിന്നും ഉണ്ടായ അവഗണനകളുടെ പേരിൽ ഒതുങ്ങി കഴിഞ്ഞ പിസി ജോർജ് വീണ്ടും എല്ലില്ലാത്ത നാവുമായി രംഗത്ത് വന്നിരിക്കുകയാണ്….. ഏതൊക്കെ നേതാക്കന്മാർക്ക് നേരെ ആണ് ഇനി തെറിവിളി ഉണ്ടാവുക എന്നത് നമുക്ക് കാത്തിരുന്നു കാണാം