സിപിഐ പൊട്ടിത്തെറിയിലേക്ക്….

ജില്ലകളിൽ വിഭാഗീയത രൂക്ഷം.....

കേരളത്തിലെ ഭരണമുന്നണിയിൽ പെടുന്ന രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് സിപിഎമ്മും സിപിഐയും….. ഇതിൽ സിപിഐ എന്ന പാർട്ടി വലിയ പ്രശ്നങ്ങളിൽ ഒന്നും പെടാതെ അടുക്കും ചിട്ടയുമായി പ്രവർത്തിച്ചിരുന്നതാണ്…. എന്നാൽ ഇപ്പോൾ സംഗതി ആകെ തകിടം മറിഞ്ഞിരിക്കുന്നു…. പാർട്ടി സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രന്റെ മരണശേഷം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്ത അവസരത്തിലാണ് സിപിഐക്ക് അകത്ത് ഭിന്ന സ്വരങ്ങൾ ഉയരാൻ തുടങ്ങിയത്….. പാർട്ടിയിലെ മുതിർന്ന നേതാവും അസിസ്റ്റൻറ് സെക്രട്ടറിയും ആയിരുന്ന പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറി ആക്കണം എന്ന ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ആണ് ബിനോയ് വിശ്വം സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്….. അന്തരിച്ച കാനം രാജേന്ദ്രൻ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കുന്നതിൽ നിർദ്ദേശം നൽകിയിരുന്നു എന്ന വാദം ഉയർത്തിക്കൊണ്ടാണ് ബിനോയ് വിശ്വത്തെ

സെക്രട്ടറി പദവിയിൽ നിയോഗിച്ചത്….. എന്നാൽ ഈ തീരുമാനത്തിൽ കേരളത്തിലെ സിപിഐ സംസ്ഥാന നേതാക്കളിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു….. ഒടുവിൽ ഒരു സമവായം എന്ന നിലയ്ക്കാണ് തൽക്കാലത്തേക്ക് ബിനോയ് വിശ്വം സെക്രട്ടറി ആകട്ടെ എന്ന തീരുമാനത്തിൽ എത്തിയത്

ബിനോയ് വിശ്വം സെക്രട്ടറിയായ ശേഷം ആദ്യമായി കടന്നുവന്ന തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ്…… ഈ തിരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ മത്സരിച്ച സിപിഐക്ക് ഒരിടത്തും ജയിക്കാൻ കഴിഞ്ഞില്ല….. തൃശ്ശൂരിൽ വിജയം ഉറപ്പിച്ചിരുന്ന സിപിഐ സ്ഥാനാർഥി വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്….. അതുപോലെതന്നെ പാർട്ടിയുടെ മുൻ സെക്രട്ടറിയും മുതിർന്ന നേതാവും ആയ പന്നിയ രവീന്ദ്രൻ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന സ്ഥിതിയും ഉണ്ടായി….. ഒരിക്കലും ഉണ്ടാവാത്ത കനത്തപരാജയത്തിന്റെ പേരിൽ ബിനോയ് വിശ്വത്ത് കുറ്റപ്പെടുത്തുന്ന ആൾക്കാരുടെ എണ്ണവും കൂടി വന്നു…. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം ഏകപക്ഷീയമായി തീരുമാനമെടുത്തു എന്ന ആക്ഷേപമാണ് ഒരു വിഭാഗം ഉയർത്തിയത്….. ഇതിനുശേഷമാണ് സിപിഐയുടെ സംസ്ഥാന നേതൃത്വത്തിൽ വിഭാഗീയതയും ചേരി പോരും ഒക്കെ രൂക്ഷമായത്

സിപിഐയുടെ പല ജില്ലാ ഘടകങ്ങളിലും അതിശക്തമായ വിഭാഗീയത ഉണ്ടായിക്കൊണ്ടിരിക്കുന്നു …..കഴിഞ്ഞദിവസം പാലക്കാട് ജില്ലയിൽ പാർട്ടിയുടെ വിമത വിഭാഗം പ്രത്യേകം യോഗം ചേരുകയും സ്വന്തം തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു…… ഈ വിമത നീക്കങ്ങൾക്ക് നേതൃത്വം കൊടുത്തത് മുതിർന്ന നേതാവായ കെ ഇ ഇസ്മയിൽ ആയിരുന്നു…. പാലക്കാട് മാത്രമല്ല തൃശ്ശൂർ… ആലപ്പു…ഴ പത്തനംതിട്ട… കോട്ടയം…. തിരുവനന്തപുരം ജില്ലകളിലും വിഭാഗീയത അതിശക്തമായി നിലനിൽക്കുകയാണ്…. സിപിഐയുടെ മുതിർന്ന നേതാക്കളും ഭാരവാഹികളും ആയ പ്രകാശ് ബാബു സി. ദിവാകരൻ തുടങ്ങിയവരും ഈ വിമത നീക്കങ്ങൾക്ക് പിന്നിൽ ശക്തി പകരുന്നതായി വാർത്തയുണ്ട്

സിപിഐയുടെ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സ്ഥിരമായി ഉയർന്നു വരുന്നത് സ്വന്തം പാർട്ടി മന്ത്രിമാരുടെ പ്രവർത്തനങ്ങളുടെ കഴിവുകേടും അതുപോലെതന്നെ പാർട്ടിയെ മറന്നുകൊണ്ട് പ്രവർത്തിക്കുന്ന രീതികളും സംബന്ധിച്ചാണ്….. ജില്ലാ കമ്മിറ്റികളിൽ നിന്നും നൽകുന്ന ഒരു നിർദ്ദേശവും ഒരു മന്ത്രിയും പരിഗണിക്കുന്നില്ല എന്ന ആക്ഷേപവും ജില്ലാ നേതാക്കൾക്കും ഉണ്ട്….. സ്വന്തം വകുപ്പുകളിൽ പോലും സ്വന്തമായി തീരുമാനം എടുക്കാതെ സിപിഎം നേതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന ഗ

തികെട്ട അവസ്ഥയിലാണ് സ്വന്തം മന്ത്രിമാർ എന്ന ആക്ഷേപവും ഉയരുന്നുണ്ട്….

പാർട്ടിക്കുള്ളിൽ വിഭാഗീയതയും ചേരിതിരിവും ശക്തമാകുന്ന അനുഭവം ഉണ്ടായതോടുകൂടി പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം തന്നെ ജില്ലകളിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്….. വിഭാഗീയത ഒഴിവാക്കി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ആണ് അദ്ദേഹം നടത്തുന്നതെങ്കിലും…. എത്തിച്ചേരുന്ന ജില്ലകളിൽ യോഗങ്ങൾ കഴിഞ്ഞാൽ ജില്ലാ നേതാക്കൾ ബിനോയി വിശ്വത്തിനെതിരെ പരസ്യമായി പ്രതികരിക്കുന്നു എന്നതാണ് പുറത്തുവരുന്ന വാർത്തകൾ….. പാർട്ടിയിൽ ഏതെങ്കിലും തരത്തിൽ സമാന്തര പ്രവർത്തനം നടത്തുന്നതിന് അനുവദിക്കില്ല എന്നൊക്കെ കർക്കശ ഭാഷയിൽ ബിനോയ് വിശ്വം പറയുന്നുണ്ടെങ്കിലും അതൊന്നും അനുസരിക്കാൻ ജില്ലാ നേതാക്കൾ തയ്യാറായിട്ടില്ല….. സമാന്തര പ്രവർത്തനങ്ങൾ കമ്മ്യൂണിസ്റ്റ് രീതിയല്ല എന്നും ഐക്യവും കൂട്ടായ്മയും ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തി എന്നും ഒക്കെ ജില്ലാ യോഗങ്ങളിൽ ബിനോയ് വിശ്വം പ്രസംഗിക്കുന്നുണ്ട്…… എന്നാൽ പാർട്ടി സെക്രട്ടറി പദവിയിൽ എത്തുന്നതിനു വേണ്ടി ഈ പറയുന്ന കൂട്ടായ്മയും ജനാധിപത്യവും കൂടിയാലോചനയും ഒക്കെ തള്ളിക്കളഞ്ഞ ആളാണ് ഈ ഉപദേശവുമായി ഇപ്പോൾ ജില്ലകളിൽ എത്തുന്നത് എന്ന ആക്ഷേപവും നേതാക്കൾ തന്നെ ഉയർത്തുന്നുണ്ട്

ഏതായാലും കേരളത്തിലെ സിപിഐ എന്ന പാർട്ടി ചരിത്രത്തിൽ ഒരിക്കലും നേരിട്ടി ല്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ നീങ്ങുന്നത്….. മുൻ പാർട്ടി സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രനെ അപേക്ഷിച്ചു ബൗദ്ധികമായ ശേഷിയൊക്കെ ബിനോയ് വിശ്വത്തിന് ഉണ്ടെങ്കിലും….. സാധാരണ പ്രവർത്തകരും ആയി അടുപ്പം ഉണ്ടാക്കുവാനോ…. ഇടപഴകുവാനോ ഒരിക്കലും തയ്യാറാവാത്ത…. സവർണ്ണ മനോഭാവക്കാരനാണ് ബിനോയ് വിശ്വം എന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട് …. ഇതാണ് വിമതവിഭാഗത്തിന് ശക്തി പകർന്നുകൊണ്ടിരിക്കുന്ന ഘടകവും …… ഈ നിലയിൽ പാർട്ടി മുന്നോട്ടു പോയാൽ സമീപഭാവിയിൽ ജില്ലാതലങ്ങളിൽ പാർട്ടി പ്രവർത്തകർ മറ്റു പാർട്ടികളിലേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടാകും എന്ന വിലയിരുത്തലും നടക്കുന്നുണ്ട്