പലകാര്യങ്ങളിലും കേരളീയർ തമിഴ്നാടിനെ കണ്ട് പഠിക്കണം…. തമിഴന്മാർ എന്ന് പറഞ്ഞാൽ മലയാളികൾക്ക് വളരെ പുച്ഛമാണ്….. വിദ്യാഭ്യാസത്തിലും മറ്റും തമിഴന്മാർ വളരെ പിന്നിലാണെന്നും നമ്മളാണ് മഹാ കേമന്മാർ എന്നും ഒക്കെ ധരിക്കുന്നവരാണ് മലയാളികൾ….. തമിഴ്നാട്ടുകാരുടെ ഒരുമയും ഐക്യവും ഒക്കെ കണ്ടു പഠിക്കേണ്ടതാണ്….. അവരുടെ കാര്യങ്ങൾ നേടുന്ന വിഷയത്തിൽ രാഷ്ട്രീയവും… മതവും… ജാതിയും ഒക്കെ അവർ മാറ്റിവയ്ക്കും…. കേന്ദ്രത്തിൽനിന്ന് ആയാലും എവിടെ നിന്ന് ആയാലും നാടിന് വേണ്ട എന്തെങ്കിലും നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കുന്ന അനുഭവങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ കണ്ടിട്ടുള്ളത്…. അതിൻറെ നേട്ടം ആ സംസ്ഥാനത്തിന് ഉണ്ട് എന്ന് പറയാം
ജനങ്ങൾക്ക് വേണ്ടി പരമാവധി സർക്കാർ പണം വിനിയോഗിക്കുക എന്ന കാര്യത്തിൽ നല്ല വാശിയുള്ള ഭരണകർത്താക്കളാണ് തമിഴ്നാട്ടിൽ അധികാരത്തിൽ വന്നിട്ടുള്ള എല്ലാരും…. ഇപ്പോഴത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഈ കാര്യത്തിൽ മുന്നിൽ തന്നെയാണ്…. ഏറ്റവും ഒടുവിൽ… കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒരു തീരുമാനം എടുത്തു…. തമിഴ്നാട്ടിലെ കോളേജുകളിൽ ബിരുദ പഠനം നടത്തുന്ന എല്ലാ കുട്ടികൾക്കും മാസംതോറും ആയിരം രൂപ പോക്കറ്റ് മണി ആയി നൽകും എന്നതാണ് ആ തീരുമാനം…. കോയമ്പത്തൂരിലെ 6500 അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഏറ്റവും വലിയ കോളേജിൽ ഈ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത് മുഖ്യമന്ത്രി സ്റ്റാലിൻ തന്നെയായിരുന്നു….. തമിൾ പുതുൽവൻ എന്നാണ് ഈ പദ്ധതിക്ക് പേര് ഇട്ടിരിക്കുന്നത്….. നേരത്തെ സ്റ്റാലിൻ സർക്കാർ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഇതുപോലെയുള്ള ആയിരം രൂപ പ്രതിമാസ ധനസഹായ പദ്ധതി നടപ്പിലാക്കി
യിരുന്നു…. പുതുമൈ പെൺ എന്നായിരുന്നു ഈ പദ്ധതിയുടെ പേര്…. തമിഴ്നാട്ടിലെ എല്ലാ കോളേജുകളിലുമായി ഏതാണ്ട് 3.28 ലക്ഷം ആൺകുട്ടികൾക്കാണ് പുതിയ പദ്ധതിയിലൂടെ മാസംതോറും ആയിരം രൂപ അക്കൗണ്ടിൽ എത്തുന്നത് ….
മുൻകാലങ്ങളിൽ തമിഴ്നാട് ഭരിച്ചിരുന്ന പല മുഖ്യമന്ത്രിമാരും ഇതുപോലെ തന്നെ പല ജനകീയ പദ്ധതികളും നടപ്പിലാക്കിയിരുന്നു….. ജയലളിതയുടെ ഭരണകാലത്ത് സ്കൂളുകളിൽ ഉള്ള മുഴുവൻ പെൺകുട്ടികളായ വിദ്യാർത്ഥികൾക്കും സൗജന്യമായി സൈക്കിൾ വിതരണം ചെയ്തിരുന്നു…. വിശേഷ അവസരങ്ങളിൽ പ്രത്യേകിച്ചും പൊങ്കൽ സമയത്ത് സ്ത്രീകൾക്ക് സൗജന്യമായി സാരി വിതരണം ചെയ്ത സർക്കാരും തമിഴ്നാട്ടിലാണ് ഉണ്ടായത്
നമ്മുടെ കേരളത്തിൽ സാധാരണ ആൾക്കാർക്കും പാവപ്പെട്ടവർക്കും എന്ന് പറഞ്ഞുകൊണ്ട് പല പദ്ധതികളും സർക്കാർതലത്തിൽ ആവിഷ്കരിക്കാറുണ്ടെങ്കിലും ഉദ്ഘാടനത്തിന് ശേഷം ഇതെല്ലാം മരവിച്ചു പോകുന്ന സ്ഥിതിയാണ് കണ്ടിട്ടുള്ളത്….. പ്രായാധിക്യത്തിൽ എത്തിയ തൊഴിൽ ചെയ്യാൻ കഴിയാത്ത സാധാരണക്കാർക്ക് നൽകിവന്ന സാമൂഹിക ക്ഷേമ പെൻഷൻ പോലും കൃത്യമായി കൊടുക്കാൻ കേരളത്തിലെ സർക്കാരിന് കഴിഞ്ഞിട്ടില്ല….. നിലവിൽ പല മാസങ്ങളിലെ കുടിശ്ശിക ഈ പദ്ധതിയിൽ കുടുങ്ങിക്കിടക്കുകയാണ്…. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് തമിഴ്നാട് സർക്കാർ കാര്യങ്ങൾ നടത്തികൊണ്ട് പോകുന്നത്
സഹായ പദ്ധതികളുടെ കാര്യങ്ങളിൽ മാത്രമല്ല…. തമിഴ്നാടിന്റെ വളർച്ചയും… കുതിച്ചുപായലും… ആരെയും അത്ഭുതപ്പെടുത്തുന്നതാണ്…. തമിഴ്നാട്ടിൽ ഒരു വ്യവസായം തുടങ്ങണമെങ്കിൽ ഒരു ബുദ്ധിമുട്ടും സംരംഭകന് ഉണ്ടാകാറില്ല…. മാത്രവുമല്ല ഒരു വ്യവസായം തുടങ്ങിയാൽ ആദ്യത്തെ അഞ്ചു വർഷക്കാലം വെള്ളം… വൈദ്യുതി തുടങ്ങിയ പല കാര്യങ്ങളിലും സൗജന്യമായി ലഭ്യമാകുന്ന സാഹചര്യവും തമിഴ്നാട്ടിൽ സർക്കാർ നടത്തിവരുന്നുണ്ട്….. കേരളത്തിൽ ഒരു വ്യവസായം തുടങ്ങുന്നതിന് ആഗ്രഹിക്കുന്ന ഒരാൾ വ്യവസായം ആരംഭിക്കുന്നതിനുള്ള ലൈസൻസ് നേടിയെടുക്കണം എങ്കിൽ പോലും ആയുസ്സിന്റെ പകുതികാലം സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി നടക്കണം….. ഇത്തരം നിയമത്തിന്റെ കുടുക്കുകൾ ഭയക്കുന്നത് കൊണ്ടാണ് കേരളത്തിൽ മലയാളികൾ പോലും പുതിയ പുതിയ വ്യവസായങ്ങൾ തുടങ്ങാൻ അന്യസംസ്ഥാനങ്ങളിലേക്ക് വണ്ടി കയറുന്നത്…. കണ്ട് പഠിയ്ക്ക് സർക്കാരേ …….