വയനാട്ടില്‍ തകർന്നത് നൂറുകണക്കിനാളുകളുടെ സ്വപ്നങ്ങളാണ്: നരേന്ദ്ര മോദി

വയനാട്ടില്‍ തകർന്നത് നൂറുകണക്കിനാളുകളുടെ സ്വപ്നങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

 

വയനാട്ടില്‍ തകർന്നത് നൂറുകണക്കിനാളുകളുടെ സ്വപ്നങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരിതബാധിതരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കേരളത്തിനായി കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി സന്ദർശിച്ച ശേഷം കളക്ടറേറ്റിലെ അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.